മക്ക: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) മക്കാ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. മക്ക അസീസിയയിലെ പാനൂർ റെസ്ട്രന്റ് ഹാളിൽ ഐഒസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദിന്റെ അധ്യക്ഷതയിൽ ചേർന്ന നിർവാഹക സമിതി യോഗത്തിലാണ് പ്രഥമ ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. ഷാജി ചുനക്കര പ്രസിഡന്റും, നൗഷാദ് തൊടുപുഴ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഇബ്രാഹിം കണ്ണങ്കാർ ട്രഷററും ആയ കമ്മിറ്റിയാണ് നിലവിൽ വന്നത്. മുതിർന്ന നേതാവ് ഷാനിയാസ് കുന്നിക്കോട് അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റുമാരായി ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി , ഇഖ്ബാൽ ഗബ്ഗൽ, ഷംനാസ് മീരാൻ മൈലൂർ എന്നിവരേയും, ജനറൽ സെക്രട്ടറിമാരായി റഫീഖ് വരാന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, അൻവർ ഇടപ്പള്ളി, നിസാ നിസാം എന്നിവരേയും ജോയിന്റ് ട്രഷറർ ആയി സർഫറാസ് തലശ്ശേരിയേയും, സംഘടനയുടെ സെക്രട്ടറിമാരായി ഷംസ് വടക്കഞ്ചേരി, ജെയ്സ് സാഹിബ് ഓച്ചിറ, ഷാജഹാൻ കരുനാഗപ്പള്ളി, ഫിറോസ് എടക്കര, അബ്ദുൽ വാരിസ് അരീക്കോട്, റഫീഖ് കോഴിക്കോട്, ഹംസ മണ്ണാർക്കാട്, ജാസ്സിം കല്ലടുക്ക, ഷീമാ നൗഫൽ, റോഷ്ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ എന്നിവരേയും തിരഞ്ഞെടുത്തു.
വെൽഫെയർ വിംഗ് ചെയർമാൻ ആയി അബ്ദുൽ കരീം വരന്തരപ്പിള്ളിയേയും സ്പോർട്സ് വിംഗ് ചെയർമാൻ ആയി അബ്ദുൽ കരീം പൂവാറിനേയും, കൾച്ചറൽ വിംഗിന്റെ ചെയർമാൻ ആയി നൗഷാദ് കണ്ണൂരിനേയും കൺവീനർ ആയി നൗഫൽ കരുനാഗപ്പിള്ളിയേയും തിരഞ്ഞെടുത്തു. കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ ആയി ജലീൽ ജബ്ബാർ അബറാജിനേയും, കേരള സ്റ്റേറ്റ് കോർഡിനേറ്റർ ആയി റഫീഖ് കോതമംഗലത്തേയും, തമിഴ്നാട് സ്റ്റേറ്റ് കോർഡിനേറ്റർ ആയി അബ്ദുൽ അസ്സീസിനേയും, തെലങ്കാനാ സ്റ്റേറ്റ് കോർഡിനേറ്റർ ആയി മുഹമ്മദ് ചൗധരിയേയും, ഉത്തർ പ്രദേശ് സ്റ്റേറ്റ് കോർഡിനേറ്റർ ആയി മുഹമ്മദ് അസ്ലമിനേയും, ബീഹാർ സ്റ്റേറ്റ് കോർഡിനേറ്റർ ആയി മുഹമ്മദ് സദ്ദാം ഹുസൈനേയും, ജമ്മു ആൻഡ് കാശ്മീർ ചുമതലയുള്ള കോർഡിനേറ്റർ ആയി മൻസൂർ ബാബയേയും തിരഞ്ഞെടുത്തു. ഹുസൈൻ കണ്ണൂർ, ശറഫുദ്ധീൻ പൂഴിക്കുന്നത്ത്, ഹബീബ് കോഴിക്കോട്, റിയാസ് വർക്കല, മുഹമ്മദ് ഹസ്സൻ അബ്ബാ മാംഗ്ലൂർ, മുഹമ്മദ് ഷാഫി കുഴിമ്പാടൻ, ഷംനാദ് കടയ്ക്കൽ, ശിഹാബ് കടയ്ക്കൽ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളാണ്.