അസീർ: ബിഷയീൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നൂറുദ്ധീ(41)ന്റെ മൃതദേഹം ബിഷ ഖബർസ്ഥാനിൽ മറവു ചെയ്തു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് .ചില നിയമപ്രശ്‌നങ്ങൾ കാരണം അതിന് സാധിച്ചില്ല. സൗദി കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി ബഷീർ മുന്നിയൂർ, ബിഷ കെ എം സി സി പ്രസിഡണ്ട് ഹംസ തൈക്കണ്ടി ,ജിദ്ദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കൂട്ടി പാണ്ടിക്കാട്, ബിഷ കെ എം സി സി ട്രഷറർ ലത്തീഫ് സാഹിബ് കരുനാഗപ്പള്ളി ,ഹംസ ഉമർ തന്നാണ്ടി നിയമ നടപടികൾ പൂർത്തികരിച്ചു.
.ഭാര്യ നേഷീദ മകൾ ആസ ,റയ്യാൻ ,അയ്‌റ .പിതാവ് ഹസ്സൻ കൂട്ടി ഹാജി ,മാതാവ് ആയിഷ സഹോദരങ്ങൾ ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ ,ഹഫ്സത്ത്.