ജിദ്ദ– വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പോഷക ഘടകമായ ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റിയുടെ ബവാദി ഏരിയ 2026 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ബവാദി ഓഫീസിൽ ചേർന്ന ഏരിയ കമ്മിറ്റിയുടെ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.
പ്രസിഡൻ്റായി ഡോ റിയാസിനെ നിയമിച്ചു. ജനറൽ സെക്രട്ടറിയായി റമീസ് മക്ക, ട്രഷററായി നിസാർ, വൈസ് പ്രസിഡൻ്റായി റിയാസ് എടരിക്കോട്, മറ്റ് വകുപ്പ് സെക്രട്ടറിമാരായി സൽമാൻ ബാലുശ്ശേരി ( എഡ്യൂക്കേഷൻ ), മുജീബ് തച്ചമ്പാറ ( ദഅവ ), റൗനക്ക് ( മീഡിയ & പബ്ലിസിറ്റി ), യൂസഫ് ചോലക്കൽ ( ഐടി ഓഡിയോ & വീഡിയോ ), ഡോ നൂറുദ്ദീൻ ( സോഷ്യൽ വെൽഫെയർ ), എന്നിവരെയും സെൻട്രൽ കൗൺസിൽ മെമ്പർമാരായി ആബിദ് മക്ക, ആലിക്കുട്ടി, മുത്ത്വലിബ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് റഫീഖ് സുല്ലമി ഉദ്ബോധനം നടത്തി. പ്രൊഫസർ റിയാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ സദസിനെ അഭിസംബോധന ചെയ്യുകയും റിയാസ് സ്വാഗതവും ജനറൽ സെക്രട്ടറി റമീസ് നന്ദിയും പറഞ്ഞു.



