റിയാദ്- സൗദി അറേബ്യയില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ചൊവ്വ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും അറിയിച്ചു. ഹോത്ത സുദൈര്‍, തുമൈര്‍, മജ്മ, ഹരീഖ്, ഹായില്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ സമിതികള്‍ സുസജ്ജമായിരുന്നുവെങ്കിലും എവിടെയും ദൃശ്യമായില്ല. ആകാശം മേഘാവൃതമായിരുന്നത് മാസപ്പിറവി ദര്‍ശനത്തിന് തടസ്സമായി.
അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍ സൂര്യന് മുമ്പേ ചന്ദ്രന്‍ അസ്തമിക്കുമെന്നും അതിനാല്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും ഗോളശാസ്ത്ര പണ്ഡിതര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സൗദിയില്‍ എല്ലാ പ്രദേശങ്ങളിലും സൂര്യനസ്തമിച്ചതിന് ശേഷമാണ് സുപ്രിംകോടതി ഇക്കാര്യത്തില്‍ അറിയിപ്പ് പുറത്തിറക്കാറുള്ളത്. ഇതുപ്രകാരം തബൂക്കിലാണ് അവസാനമായി അഥവാ 6:56ന് സൂര്യാസ്തമയം സംഭവിക്കുന്നത്. ഇവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് ഉറപ്പുവരുത്തി ഏഴുമണിയോടെയാണ് കോടതിയുടെ അറിയിപ്പെത്തിയത്. റിയാദിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് സാധാരണ മാസപ്പിറവി ദൃശ്യമാകാറുള്ളത്. ഇവിടെ ഇന്ന് ആകാശം മേഘാവൃതമായിരുന്നു. മാസപ്പിറവി ദൃശ്യമായില്ലെന്ന് 6.15ഓടെ ഇവിടുത്തെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചിരുന്നു.
എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ഈദുല്‍ ഫിത്വര്‍. ഒമാനില്‍ നാളെയാണ് പ്രഖ്യാപനം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group