റിയാദ്– ജന്മനാ ഹൃദയ വൈകല്യമുള്ള ഫലസ്തീൻ ബാലികയുടെ ശസ്ത്രക്രിയ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പൂർത്തിയാക്കി.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിന് നൽകിയ നിർദേശ പ്രകാരമാണ് ഫലസ്തീൻ ബാലിക മീര സുഹൈബ് അക്കാദിനെ ബന്ധുക്കൾക്കൊപ്പം റിയാദിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്.
സൗദി ഗവൺമെന്റ് നൽകിയ സമഗ്രമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെയും സൂക്ഷ്മമായ മെഡിക്കൽ തുടർനടപടികളുടെയും ഫലമായി പൂർണ സുഖം പ്രാപിച്ച് ഫലസ്തീൻ ബാലികയും ബന്ധുക്കളും സൗദി അറേബ്യയിൽ നിന്ന് മടങ്ങി. മകളുടെ ചികിത്സ ഏറ്റെടുത്ത സൽമാൻ രാജാവിനും കിരീടാവകാശിക്കും ബാലികയുടെ കുടുംബം നന്ദിയും കടപ്പാടും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



