ജിദ്ദ – ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി (JDCC) ഖാലിദ് ബിൻ വലീദ് ഏരിയയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ അനസ് ബിൻ മാലിക് സെൻ്ററിൽ ചേർന്ന ഏരിയ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.
പുതിയ പ്രസിഡൻ്റായി അബ്ദുൽ റസാക്ക് ഇരിക്കൂറിനെ നിയമിച്ചു. വൈസ് പ്രസിഡൻ്റായി ബദറുദ്ദീൻ കണ്ണൂർ, ജനറൽ സെക്രട്ടറിയായി ഷമീർ എടത്തനാട്ടുകര, വകുപ്പ് സെക്രട്ടറിമാരായി മുഹമ്മദ് ത്വാരിഖ് ( ദഅവ ), റഹീസ് വേങ്ങര ( എഡ്യൂക്കേഷൻ ), മിസ്ഹബ് അഹ്മദ് ( ഐ. ടി , ഓഡിയോ & വീഡിയോ ), ജലീൽ മാളിയേക്കൽ ( സോഷ്യൽ വെൽഫെയർ ), അഹ്മദ് മുഹ്സിൻ ( മീഡിയ & പബ്ലിസിറ്റി ) എന്നിവരെയും ട്രഷററായി അബ്ദുറഹീം വഴിക്കടവ്, സെൻട്രൽ കൗൺസിൽ മെമ്പർമാരായി സുനീർ പുളിക്കൽ, നബീൽ പാലപ്പറ്റ, റഷീദ് ചേരൂർ, സുഹൈൽ ചെമ്മാട്, റഫീഖ് സുല്ലമി എന്നിവരേയും തെരഞ്ഞെടുത്തു. കൂടാതെ 21 അംഗ പ്രവർത്തക സമിതിയും നിലവിൽ വന്നു.
യോഗത്തിൽ ജിദ്ദ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് സുനീർ പുളിക്കൽ, നബീൽ പാലപ്പറ്റ, റഷീദ് ചെറുക്കോട് ഏരിയ ഭാരവാഹികളായ അബ്ദുറസാക്ക് ഇരിക്കൂർ, റഹീം വഴിക്കടവ്, അബ്ദുൽ ഹഖ്, ത്വാരിഖ്, അഹ്മദ് മുഹ്സിൻ എന്നിവർ സംസാരിച്ചു. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ഏരിയ സെക്രട്ടറി ഷമീർ എടത്തനാട്ടുകര നന്ദിയും പറഞ്ഞു.



