ജിദ്ദ – നവോദയ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി ‘നവോദയോത്സവ് 2025’ സംഘടിപ്പിച്ചു. അൽലയാലി ഓഡിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടി നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഗം ചെയർമാൻ അനാസ്‌ബാവ, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ട്രഷറർ സി എം അബ്ദുറഹ്മാൻ കേന്ദ്ര വനിതാ വേദി കൺവീനർ അനുപമ ബിജുരാജ് , ഏരിയ ട്രഷറർ ഗ്രീവർ ചെമ്മനം, വനിതാവേദി കൺവീനർ നീനു വിവേക് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിജോ അങ്കമാലി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാഗത സംഘം കൺവീനർ മുനീർ പാണ്ടിക്കാട് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം യുസഫ് മേലാറ്റൂർ നന്ദിയും അറിയിച്ചു. പ്രശസ്ത ഗസൽ ഗായകൻ റാസ ലൈവ് ഗസലും കല്ലു ആൻഡ് മാത്തു സ്പെഷ്യൽ കുക്കിംഗ് കോണ്ടെസ്റ്റും പ്രേഷകരെ ആവേഷം കൊള്ളിച്ചു. 2025-ലെ ഓണാഘോഷം ജിദ്ദയിലെ പ്രവാസി സമൂഹം നവോദയക്കെപ്പം ആഘോഷമാക്കി.