ദമാം. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2023-2024 വർഷത്തിൽ 10, 12 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പത്താം ക്ലാസ്സിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ മെഹുൽ ചൗഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. നല്ല മനുഷ്യരായി വളരാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബഹ്‌റൈൻ അൽ നൂർ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അക്കാഡമിക് കൗൺസിലർ ഡോ. ശിവകീർത്തി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ചും സാംസ്കാരിക രംഗത്ത് പൊതുവിലും നടന്നുവരുന്ന ഫാസിസ്റ്റ് കടന്നുകയറ്റത്തെ പ്രതിരോധിക്കാനും മാനവികത ഉയർത്തിപ്പിടിക്കുന്ന മനുഷ്യ സമൂഹത്തെ സൃഷ്ടിക്കുവാനും വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ട്. എന്നാൽ അടുത്തകാലത്ത് വിദ്യാഭ്യാസരംഗത്തും സാംസ്കാരിക രംഗത്തും കണ്ടുവരുന്ന പ്രവണതകൾ വളരെ ആശങ്കയുളവാക്കുന്നു എന്ന് ഡോ. ശിവകീർത്തി അഭിപ്രായപ്പെട്ടു.
പ്ലസ് ടു സയൻസ് വിഭാഗത്തിൽ സ്നേഹിൽ ചാറ്റർജി, അശ്വിനി അഭിമോൻ(രണ്ടു പേരും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ദമ്മാം) മുഹമ്മദ് ഫവാസ് സക്കീർ ( ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈൽ) എന്നിവരും, കൊമ്മേഴ്സ് വിഭാഗത്തിൽ കിൻസ ആരിഫ്, എൻ ഫൈസിയ, ഭൂമി മെഹുൽ കുമാർ കച്ചിയ (എല്ലാവരും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ജുബൈൽ) എന്നിവരും, ഹുമാനിറ്റീസ് വിഭാഗത്തിൽ സൈനബ് ബിന്ത് പർവേസ്, സൈദ ഫാത്തിമ ഷീറാസ്, അറീജ് അബ്ദുൽബാരി ഇസ്മായിൽ (എല്ലാവരും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമാം) എന്നിവരും പത്താം ക്ലാസ്സിൽ തിഷാ അല്ലാ ബാസ് നവാസ് (ഡ്യുൺസ് ഇന്റർനാഷണൽ സ്കൂൾ, ദഹറാൻ), സാദിയ ഫാത്തിമ സീതി, ഹഫ്സ അബ്ദുൽസലാം (രണ്ടുപേരും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ദമാം) എന്നിവരും അവാർഡിന് അർഹരായി.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 ക്ലാസ്സിൽ മലയാളത്തിൽ മുഴുവൻ മാർക്കും നേടിയ കുട്ടികൾക്ക് നൽകുന്ന അവാർഡിന് സാദിയ ഫാത്തിമ സീതി (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈൽ), ശ്രേയ ഇന്ദു മോഹൻ, നിത നജീബ് പാരി ( രണ്ടുപേരും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ദമാം ) എന്നിവരും അർഹരായി
നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി വിദ്യാധരൻ കോയാടൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് ഹനീഫ മൂവാറ്റ്പ്പുഴ ആധ്യക്ഷം വഹിച്ചു. അൽമുന ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ വി അബ്ദുൽ ഖാദർ, ഡിസ്പാക് പ്രസിഡന്റ് മുജീബ് കളത്തിൽ ലോക കേരള സഭ അംഗങ്ങളായ നാസ് വക്കം, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ രവി പാട്യം, ലക്ഷ്മണൻ കണ്ടമ്പേത്ത്, കൃഷ്ണകുമാർ ചവറ, റഹിം മടത്തറ, രാജേഷ് ആനമങ്ങാട്, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ മോഹനൻ വെള്ളിനേഴി, ജയൻ മെഴുവേലി, ജോ, സെക്രട്ടറി നൗഫൽ വെളിയംകോട്, കേന്ദ്രകുടുംബവേദി പ്രസിഡണ്ട് ഷാനവാസ്, സെക്രട്ടറി ഷമീം നാണത്ത്, വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ്, ജോ. സെക്രട്ടറി ഷാഹിദ ഷാനവാസ്, വനിതവേദി കൺവീനർ രശ്മി രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം സ്മിത നരസിംഹൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് സജീഷ് ഒ പി, ശ്രീജിത്ത് അമ്പാൻ, ജോ. ട്രഷറർ മോഹൻദാസ് കുന്നത്ത് കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ ഉണ്ണി എങ്ങണ്ടിയൂർ, അനിൽകുമാർ പി., വിനോദ് ജോസഫ്, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ്, ജ്യോത്സ്ന രഞ്ജിത്ത്, നിഹാസ് കിളിമാനൂർ, രഘുനാഥ് മച്ചിങ്ങൽ, നരസിംഹൻ, സുജാത് സുധീർ, ജെസ്‌ന ഷമീം, മീനു മോഹൻദാസ്, ബാലവേദി ജോ. കോർഡിനേറ്റർ ഷേർനാ സുജാത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടാതെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നവോദയ ഗായക സംഘം അവതരിപ്പിച്ച അവതരണഗാനത്തോടെ ആരംഭിച്ച ചടങ്ങിന് നവോദയ കേന്ദ്ര കുടുംബവേദി ട്രഷറർ അനു രാജേഷ് നന്ദി പറഞ്ഞു.
സി ബി എസ ഇ സംസ്ഥാന സിലബസുകളിൽ 90%മോ തത്തുല്യമായതോ ആയ മാർക്ക് നേടിയ നവോദയ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് ഈ വർഷം സപ്തംബറിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.