Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    • മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    • അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
    • ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
    • പ്രളയത്തില്‍ പെട്ട് മറിഞ്ഞ കാറിലെ ചൈനീസ് എന്‍ജിനീയര്‍മാരെ രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നമ്മൾ ചാവക്കാട്ടുകാർ ആഭിമുഖ്യത്തിൽ “നമ്മളോത്സവം 2025” റിയാദിൽ അരങ്ങേറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2025 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദിയും ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് സംഘടിപ്പിച്ച “നമ്മളോത്സവം 2025″റിയാദിൽ അരങ്ങേറി. അൽ യാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഔട്ട് ഡോർ മത്സരങ്ങളോടെ ആരംഭിച്ച പരിപാടി രാത്രി 12 വരെ നീണ്ടു നിന്നു. വടം വലി, സ്പൂൺ റെയ്സ്, പെനാൽറ്റി ഷൂട്ട് ഔട്ട് തുടങ്ങിയ നിരവധി മത്സരങ്ങൾക്ക് നമ്മളോത്സവം സാക്ഷ്യം വഹിച്ചു.

    മൂവായിരത്തിലധികം വേദികൾ പിന്നിട്ട ഹാസ്യ കലാകാരൻ നസീബ് കലാഭവൻ അവതരിപ്പിച്ച മാജിക്കൽ ഫിഗർ ഷോ, സാക്സോ ഫോൺ സംഗീതോപകരണ പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാക്കി അക്ബർ ചാവക്കാട് (ജിദ്ദ), കുഞ്ഞു മുഹമ്മദ് നയിച്ച മ്യൂസിക്കൽ നൈറ്റ് എന്നിവ വേദികളിൽ അരങ്ങേറി. കുട്ടികളുടെ ഫാഷൻ ഷോ, ഒപ്പന, നൃത്തങ്ങൾ തുടങ്ങിയവയെല്ലാം പരിപാടിയുടെ മാറ്റു കൂട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെ ഇത് വരെയുള്ള പ്രവത്തനങ്ങൾ സംക്ഷിപ്ത രൂപത്തിൽ ഉൾപ്പെടുത്തിയ ഡോക്യൂമെന്ററി അൻവർ ഖാലിദ്, അൻസാഫ് അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചിത്രകാരൻ ,അവതാരകൻ, ഗായകൻ എന്നീ നിലകളിൽ കലാ രംഗത്തു മികച്ച സംഭാവന നൽകിയതിന് ഷാജഹാൻ ചാവക്കാടിൽ നിന്നും നിസാർ ഗുരുക്കൾ സ്നേഹോപഹാരം ഏറ്റുവാങ്ങി. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് ഒപ്പു ശേഖരണം നടത്തി നോർക്ക കെയർ സി ഇ ഓ, സ്പെഷ്യൽ സെക്രട്ടറി എന്നിവർക്ക് ഇമെയിൽ അയച്ചു.

    ആരിഫ് വൈശ്യം വീട്ടിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകൻ ഡോ. ജയചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ജാഫറായിരുന്നു അധ്യക്ഷൻ. പ്രവാസി സമ്മാൻ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഇന്ത്യൻ എംബസ്സി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, അബ്ദുൽ ഖാദർ, ഷാഹിദ് അറക്കൽ, സിറാജുദ്ധീൻ ഓവുങ്ങൽ, കബീർ വൈലത്തൂർ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, യൂനസ് പടുങ്ങൽ, ഷെഫീഖ്‌ അലി, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

    സലിം പി വി, സയ്യിദ് ഷാഹിദ്, അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, സലിം അകലാട്, ഫായിസ് ബീരാൻ, സലിം പെരുമ്പിള്ളി, നൗഫൽ തങ്ങൾ, ശറഫുദ്ധീൻ ചാവക്കാട്, പ്രകാശൻ ഇ ആർ, സിദ്ദീഖ് വി എ, ഫായിസ് ഉസ്മാൻ, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, റഹ്‌മാൻ തിരുവത്ര, ഷഹബാസ് പാലയൂർ, ഫവാദ് കറുകമാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Event Nammal Chavakad Riyadh Saudi
    Latest News
    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    17/11/2025
    മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    17/11/2025
    അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
    17/11/2025
    ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
    17/11/2025
    പ്രളയത്തില്‍ പെട്ട് മറിഞ്ഞ കാറിലെ ചൈനീസ് എന്‍ജിനീയര്‍മാരെ രക്ഷിച്ചു
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version