നജ്റാൻ-കെ.എം.സി.സി പെരുന്നാൾ പൊലിവ് സോക്കർ 2024 ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനൽ മൽസരത്തിൽ ഫോക്കസ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ഫാൽക്കൺ എഫ്സി. ജേതാക്കളായി
വിച്ചു തിരുവനന്തപുരം വിജയ ഗോൾ നേടി. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി എബിൻ ഫോക്കസും,മികച്ച ഗോൾ കീപ്പറായി ഷഫീർ പെരിന്തൽമണ്ണയെയും തിരഞ്ഞെടുത്തു. വ്യക്തിഗത
ഷൂട്ടൗട്ട് മൽസരത്തിൽ റോബിൻ തൃശ്ശൂർ വിജയിച്ചു. കുട്ടികൾക്കുള്ള നിരവധി പരിപാടികളും സംഘടിപ്പിച്ചു.
നജ്റാനിലെ സ്വദേശികളും വിദേശികളുമടക്കം നൂറു കണക്കിനു ആളുകൾ മൽസരം വീക്ഷിക്കാൻ എത്തിയിരുന്നു. കുവൈത്തിൽ അഗ്നിബാധയിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചുള്ള മൗനപ്രാർത്ഥനക്ക് ശേഷമാണ് മത്സരം തുടങ്ങിയത്.
നജ്റാനിലെ പൗര പ്രമുഖൻ ഹസ്സൻ മർഗ്ഗാൻ ,മനാഫ് വൈദ്യരങ്ങാടി(ഷിഫ മെഡിക്കൽസ്) അബ്ദുള്ള പുല്ലക്കോൾ (കിംഗ്ഡം പൈന്റ്)എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര,അബ്ദു സലാം പൂളപൊയിൽ, സലീം ഉപ്പള,നൗഫൽ കുളത്തൂർ,ഉസ്മാൻ കാളികാവ്,ഖലീൽ ചെറുതിരുത്തി, അഷ്റഫ് കൊണ്ടോട്ടി, റസാഖ് ചെമ്മാട്,അക്ബർ താനൂർ, മൊയ്തീൻ കുറുവ,ഷറഫു മമ്പാട്,മുസ്തഫ ഫറൂഖ്, കരീം അടിവാരം, ഫൈസൽ ദഹറാൻ, റഷീദ് കൂടത്തായി,സാദിഖ് കൊല്ലം,ഷഫീഖ് ആനമങ്ങാട്,ഷറഫു പൂളപൊയിൽ,ഹനീഫ ഉപ്പള, ബാസിം അറീസ,ഗഫൂർ കുറ്റിപ്പുറം,ജാഫർ ഇരിട്ടി,സുബൈർ കാസർക്കോട്,ജസി സുൽത്താന,സൈനുദ്ധീൻ കാസർക്കോഡ്,സൈനു സുൽത്താന ഫൈസൽ അബോണ,നിസാർ ജുർബ്ബ,അൻവർ ,എന്നിവർ നേതൃത്വം നൽകി.