അബഹ : ജീവിതം ഒരു പരീക്ഷണശാല യാണെന്നും അതിൽ വിജയിക്കുന്നവർ സഹജീവികളോട് കരുണയും കാരുണ്യവും കാണിക്കുന്ന വരാണെന്നും വയനാട് ദുരന്തം നൽകുന്ന പാഠം മനുഷ്യൻ്റെ അഹങ്കാര ത്തിനേറ്റ തിരിച്ചടിയാണെന്നും ഇതിലൊക്കെ നമുക്ക് വലിയപാഠമുണ്ടെന്നും അമാനി കൂട്ടിച്ചേർത്തു.
അബഹ ദാറുസ്സലാമിൽ സംഘടിപ്പിച്ച കൻസുൽ ഉലമ ചിത്താരി ഹംസഉസ്താദ് അനുസ്മരണവും അൽമഖർ35ാം വാർഷിക ഐക്യദാർഡ്യ സമ്മേള നത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമാനി’. തികച്ചും സൗജന്യമായി ആയിരത്തിലധികം ശരീ അത്ത് കോളേജ്, LKG മുതൽ ഡിഗ്രിവരെഅനാഥകളും അഗതികളുമായ വിദ്യാർഥി കൾ, പ്രായമായ ശേഷം വീടുകളിൽ നിന്നും പുറത്താക്കിയ നൂറോളം പേർക്ക് സ്നേഹ ഭവൻ, പെൺ കുട്ടികൾക്ക് മാത്രമായി വിവിധ കോഴ്സുകളിൽ ഷീ കാമ്പസ് തുടങ്ങി ആയിരത്തോളം വിദ്യാർഥികൾക്ക് താമസ, ഭക്ഷണ, വിദ്യാഭ്യാസം തികച്ചും സൗജന്യമായി നൽകുന്ന അൽമഖർ തുടങ്ങിയ സ്ഥാപന ങ്ങളെ നിലനിർത്തി പോരുന്നത് പ്രവാസികളുടെ നിർലോഭ സഹായങ്ങൾ കൊണ്ടാണെന്നും അമാനി സൂചിപ്പിച്ചു.
സമ്മേളനം അൽമഖർ നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് സൈനുദ്ദീൻ അമാനി യുടെ അദ്യക്ഷതയിൽ സാലം അൽ ഹാജിരി ഉൽഘാടനം ചെയ്തു. അനീസ് ഹുമൈദി , ജലീൽ മുസ് ലിയാർ വെങ്ങാട്, റാഷിദ് മൗലവി കൊയ്യം, ഷാഹിദ് അമാനി കക്കാട്,കുഞ്ഞിപ്പ ചുള്ളിയോട്,ലത്തീഫ് കരിമ്പം ‘ അബ്ദുസ്സലാം ആലപ്പുഴഅബ്ദുറഹിമാൻ പുത്തൂർ, സംസാരിച്ചു. ഈസ്മു ഈ നി കൊട്ടപ്പുറത്തിൻ്റെ പ്രാർഥന യോടെ ആരംഭിച്ച പരിപാടിയിൽഅബ്ദുസ്സത്താർ പെടേന സ്വാഗതവും മുസ്ഥഫ ഇരിങ്ങല്ലൂർ നന്ദിയും പറഞ്ഞു.