ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ ഹറമില്‍ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍. ഇത്തവണത്തെ റമദാന്‍ സീസണ്‍ പ്രവര്‍ത്തന പദ്ധതി വിജയകരമായിരുന്നെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തെ അപേക്ഷിച്ച് ഇത്തവണത്തെ റമദാനില്‍ ഹറമൈന്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 22 ശതമാനം തോതില്‍ ഉയര്‍ന്നു. റമദാനില്‍ 2,842 ട്രെയിന്‍ സര്‍വീസുകളാണ് നടത്തിയത്. ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 12 ശതമാനം തോതില്‍ വര്‍ധിച്ചു. സര്‍വീസുകളുടെയും ലഭ്യമായ സീറ്റുകളുടെയും എണ്ണം ഉയര്‍ത്തിയതാണ് ഇത്തവണത്തെ പ്രവര്‍ത്തന പദ്ധതിയിലെ പ്രധാന ഘടകമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു.
റമദാനില്‍ വിവിധ പ്രവിശ്യകളില്‍ ബസ് സര്‍വീസുകളില്‍ ഏഴു കോടി പേര്‍ യാത്ര ചെയ്തതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് അറിയിച്ചു. ഇതില്‍ 96 ശതമാനം പേരും മക്കയിലും മദീനയിലുമാണ് ബസ് സര്‍വീസുകള്‍ ഉപയോഗിച്ചത്. റമദാനില്‍ 2.2 കോടിയിലേറെ കൊറിയറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി. കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തെ അപേക്ഷിച്ച് ഇത്തവണത്തെ റമദാനില്‍ കൈമാറിയ കൊറിയറുകളുടെ എണ്ണം 57 ശതമാനം തോതില്‍ വര്‍ധിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ 43 ലക്ഷത്തിലേറെ പേര്‍ ഉപയോഗപ്പെടുത്തി. ഇതില്‍ 39 ശതമാനവും മക്ക, മദീന പ്രവിശ്യകളില്‍ നിന്നുള്ളവരാണ്. റെന്റ് എ കാര്‍ സര്‍വീസ് 3,17,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തി. ഇതില്‍ 34 ശതമാനവും മക്ക, മദീന പ്രവിശ്യകളിലാണ്. റമദാനില്‍ രണ്ടു കോടിയിലേറെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. കഴിഞ്ഞ കൊല്ലത്തെ റമദാനെ അപേക്ഷിച്ച് ഇത്തവണത്തെ റമദാനില്‍ ഓര്‍ഡര്‍ ഡെലിവറി 23 ശതമാനം തോതില്‍ വര്‍ധിച്ചതായും ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group