Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    • അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    • ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    • ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
    • വനിതാ ചെസ്സ് ലോകകപ്പിൽ പുതിയ രാജകുമാരി; ഇന്ത്യക്കാരി ദിവ്യ ദേശ്‌മുഖിന് കിരീടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗര്‍ ഗുഹ സന്ദര്‍ശനം എളുപ്പമാക്കാന്‍ മോണോറെയില്‍ സംവിധാനം വരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 Saudi Arabia Travel 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായന വഴിയിലെ പ്രധാന ഇടത്താവളമായ സൗര്‍ ഗുഹ സന്ദര്‍ശനം എളുപ്പമാക്കാന്‍ മോണോറെയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് വെളിപ്പെടുത്തി. രണ്ട് മണിക്കൂറിലേറെ നേരം നടക്കുന്നതിന് പകരം, മൂന്ന് മിനിറ്റിനുള്ളില്‍ സൗര്‍ ഗുഹയിലേക്ക് കയറാന്‍ അവസരമൊരുക്കുന്ന മോണോറെയില്‍ പദ്ധതി നടപ്പാക്കുകയെന്ന പുതിയ ആശയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൗര്‍ ഗുഹയിലേക്ക് ഏര്‍പ്പെടുത്തുന്ന മോണോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുര്‍ക്കി ആലുശൈഖ് പുറത്തുവിട്ടു.


    പ്രവാചകന്റെ മക്കയില്‍ നിന്നുള്ള മദീനയിലേക്കുള്ള പലായനം (ഹിജ്‌റ) നേരിട്ട് അനുഭവിച്ചറിയാന്‍ ലോക മുസ്‌ലിംകള്‍ക്ക് അവസരമൊരുക്കി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നടപ്പാക്കുന്ന അലാ ഖുതാഹ് (പ്രവാചകന്റെ കാലടിപ്പാടുകള്‍- ഓണ്‍ ഹിസ് ഫൂട്ട്‌സ്റ്റെപ്പ്‌സ്) എന്ന പദ്ധതിയുടെ ഭാഗമായാണ് സൗര്‍ ഗുഹയിലേക്ക് മോണോറെയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഹിജ്‌റ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പുനല്‍കുന്ന നൂതന ഗതാഗത രീതികള്‍ ഉപയോഗിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഹിജ്‌റ അനുഭവിച്ചറിയാനുള്ള ലോക മുസ്‌ലിംകളില്‍ നിന്നുള്ള അപേക്ഷകള്‍ പത്തു ലക്ഷം കവിഞ്ഞതായി തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഹിജ്‌റ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി അടുത്ത നവംബറില്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം മൂന്നു ലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഹിജ്‌റ യാത്രയുടെ അനുഭവ ഗുണനിലവാരവും സന്ദര്‍ശക സുരക്ഷയും ഉറപ്പാക്കുന്നതിന് കര്‍ശനമായ ക്രമീകരണങ്ങളോടെയാണ് യാത്രകള്‍ സംഘടിപ്പിക്കുക. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം അമ്പതു ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഹിജ്‌റ പാതയിലെ പരുക്കന്‍ ഭൂപ്രകൃതിയില്‍ സഞ്ചരിക്കാന്‍ ഫോര്‍-വീല്‍-ഡ്രൈവ് ബസുകള്‍ ഏര്‍പ്പെടുത്തും. ഇത് സന്ദര്‍ശകരുടെ സഞ്ചാരം എളുപ്പമാക്കുകയും സുഖകരമായ അനുഭവം നല്‍കുകയും ചെയ്യുമെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു.


    ഓണ്‍ ഹിസ് ഫൂട്ട്സ്റ്റെപ്സ് പദ്ധതി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സംവേദനാത്മക സംരംഭങ്ങളില്‍ ഒന്നാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലെ ചരിത്രപരവും മാനുഷികവുമായ മഹത്തായ മൂല്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്ന നിലക്ക് ആധുനിക സാങ്കേതികവിദ്യകളിലൂടെയും യാഥാര്‍ അനുഭവങ്ങളിലൂടെയും പ്രവാചകന്റെ പലായന പാതയെ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. ഹിജ്‌റ പാതയിലെ പ്രധാന കേന്ദ്രങ്ങളുമായും അവയുടെ ആത്മീയവും ചരിത്രപരവുമായ അര്‍ഥങ്ങളുമായും സംവദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്ന സവിശേഷവും സംയോജിതവുമായ അനുഭവത്തിലൂടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായന പാതയെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

    ഇസ്‌ലാമിക ചരിത്രത്തില്‍ ഹിജ്‌റയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം പദ്ധതി വര്‍ധിപ്പിക്കും. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ആധുനിക സാങ്കേതികവിദ്യകളും ബൗദ്ധിക സമ്പുഷ്ടീകരണവും സംയോജിപ്പിക്കുന്ന അഭൂതപൂര്‍വമായ അനുഭവം പദ്ധതി പ്രദാനം ചെയ്യും.

    മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിനിടെ പ്രവാചകനും അനുചരനായ അബൂബക്കര്‍ സിദ്ദീഖും കടന്നുപോയ 450 കിലോമീറ്ററിലേറെ ദൂരമുള്ള അതേ പാതയിലൂടെ ഹിജ്‌റ യാത്ര ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ പൂര്‍ണാര്‍ഥത്തില്‍ നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് പദ്ധതി ലോക മുസ്‌ലിംകള്‍ക്ക് നല്‍കുന്നത്. പദ്ധതി പ്രയോജനപ്പെടുത്താന്‍ മലേഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നതെന്ന് തുര്‍ക്കി ആലുശൈഖ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Makkah to Madinah Monorail project Prophet Muhammad migration Saur Cave
    Latest News
    ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    28/07/2025
    അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    28/07/2025
    ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    28/07/2025
    ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
    28/07/2025
    വനിതാ ചെസ്സ് ലോകകപ്പിൽ പുതിയ രാജകുമാരി; ഇന്ത്യക്കാരി ദിവ്യ ദേശ്‌മുഖിന് കിരീടം
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version