മിനാ – മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരും വഴിതെറ്റുകയും കൂട്ടംതെറ്റുകയും ചെയ്യുന്ന, തിരിച്ചറിയില്‍ രേഖകളില്ലാത്ത ഹാജിമാരെ തിരിച്ചറിയാന്‍ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ മൊബൈല്‍ ഇലക്ട്രോണിക് സര്‍വീസ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു.
ബയോമെട്രിക് (വിരലടയാളം) സ്ഥിരീകരണ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവര്‍ അടക്കമുള്ള അജ്ഞാത തീര്‍ഥാടകരെ ജവാസാത്ത് തിരിച്ചറിയുന്നത്. തിരിച്ചറിയാത്ത ഹാജിമാരുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നും പങ്കാളികളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളിലും ജവാസാത്ത് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group