Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    • ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക– മക്ക മുഴുവന്‍ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയില്‍ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്‌കാര സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് നമസ്‌കരിക്കാമെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹറം പരിധിക്കുള്ളിലെ മസ്ജിദുകളില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിന് വിശുദ്ധ ഹറമില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിന്റെ തുല്യമായ പ്രതിഫലം ലഭിക്കുമെന്ന്, പുണ്യറമദാനില്‍ വിശുദ്ധ ഹറമിലെ തിരക്ക് കുറക്കാന്‍ ശ്രമിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

    ഇത്തവണത്തെ റമദാനില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചത് റമദാന്‍ നാലിനായിരുന്നു. അന്ന് 9,04,000 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. വിശുദ്ധ ഹറമിന്റെ ശുചിത്വം നിലനിര്‍ത്തുന്നതിന്, ഉംറ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം തലമുടി വെട്ടാന്‍ മര്‍വ ഗേറ്റിന് സമീപം ലഭ്യമായ സൗജന്യ സേവനം പ്രയോജനപ്പെടുത്തുകയോ ബാര്‍ബര്‍ഷോപ്പുകളെ സമീപിക്കുകയോ ചെയ്യണമെന്ന് ഹറംമതകാര്യ വകുപ്പ് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. തിരക്ക് കണക്കിലെടുത്ത് റമദാനില്‍ മര്‍വ ഗേറ്റിനു സമീപം സൗജന്യ മുടിവെട്ട് സേവനം നല്‍കുന്ന മൊബൈല്‍ യൂണിറ്റുകളുടെ എണ്ണം ഹറംകാര്യ വകുപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിശുദ്ധ ഹറമില്‍ ഉറങ്ങുന്നത് ഒഴിവാക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. ഹറമില്‍ ഉറങ്ങുന്നത് സ്ഥലത്തിന്റെ ശാന്തതയെ തടസ്സപ്പെടുത്തുകയും തീര്‍ഥാടകരുടെയും വിശ്വാസികളുടെയും നീക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈ പെരുമാറ്റം വിശ്വാസികളുടെയും ത്വവാഫ് ചെയ്യുന്നവരുടെയും സുഖസൗകര്യങ്ങളെ ബാധിക്കുകയും ആവശ്യമുള്ളപ്പോള്‍ എമര്‍ജന്‍സി സംഘങ്ങളുടെ വരവ് വൈകിപ്പിക്കുകയും ചെയ്യും. ക്ഷീണം തോന്നുന്നവര്‍ അവരുടെ താമസസ്ഥലത്തേക്കോ ഹോട്ടലിലേക്കോ മടങ്ങലാണ് ഏറ്റവും നല്ല ഓപ്ഷന്‍ എന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ministry of Hajj and Umrah Ramadan Saudi
    Latest News
    മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    24/02/2026
    ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    24/02/2026
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version