ദമാം: കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ കേട്ട സ്‌ഫോടന ശബ്ദം മുമ്പ് നിശ്ചയിച്ചിരുന്ന പദ്ധതികളുടെ ഭാഗമായി സായുധ സേന നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഇന്നലെ കിഴക്കന്‍ പ്രവിശ്യയില്‍ സ്‌ഫോടന ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തരാക്കിയിരുന്നു. എന്തോ അനിഷ്ട സംഭവം നടന്നതായി ആളുകള്‍ തെറ്റിദ്ധരിച്ചു. ഈ പശ്ചാത്തലത്തിലാണ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുന്‍ നിശ്ചയിച്ചതു പ്രകാരമുള്ള സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group