ജിദ്ദ– കഴിഞ്ഞ ദിവസം മരണപ്പെട്ട വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർണ്ണൂരിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു. നാല് പതിറ്റാണ്ടുകാലം നാടിനും, സമൂഹത്തിനും വേണ്ടി ജീവിച്ച് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ ലീഗുക്കാരനായ നിസ്വാർത്ഥ സേവകനായിരുന്നു ബക്കർ. സംസ്ഥാന നേതൃത്വത്തോളം വളർന്ന പുതു തലമുറമുക്ക് പിന്നിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
ശറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം വള്ളിക്കുന്ന് മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ശമീം അലി കൊളക്കാടിന്റെ അധ്യക്ഷതയിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സാഹിബ് ഉൽഘാടനം ചെയ്തു. മുൻ എ.ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത് അലി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. മയ്യിത്ത് നമസ്‌കാരത്തിന് സൗദി ഇസ്ലാമിക് സെന്റർ പ്രസിഡന്റ് സയ്യിദ് ഉബെദുള്ള തങ്ങൾ മേലാറ്റൂരും മുസ്തഫ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ജലാൽ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, ഇസ്മായിൽ മുണ്ടംപറമ്പ്, അഷ്റഫ് മുല്ലപ്പള്ളി, മുസ്ത്ഥഫ വെളിമുക്ക്, ഗഫൂർ ഹാസ്മി, കോയമോൻ മൂനിയൂർ, മജീദ് പുകയൂർ, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ജൈസൽ പള്ളിക്കൽ, സാജിദ് മൂനിയൂർ, അബ്ദുൽ കരീം കൊടക്കാട്, ശറഫുദ്ധീൻ ചേലേമ്പ്ര, കോയ മൂനിയൂർ, നൗഹീദ് മൂനിയൂർ, അബ്ദുൽ സമദ് മൂനിയൂർ തുടങ്ങിയർ അനുശോചിച്ചു. മുസ്തഫ പടിക്കൽ ഖിറാഅത്ത് നടത്തി. ജംഷീർ കെ.വി സ്വാഗതവും, അൻവർ ചെമ്പൻ നന്ദിയും പറഞ്ഞു.