റിയാദ്: വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. ടേബിളുകളില്‍ (മേശ) ഒളിപ്പിച്ച് കടത്തിയ 15,20,000 ലഹരി ഗുളികകളാണ് പിടികൂടിയത്.
മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച നാലംഗ സംഘത്തെ റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു. മൂന്നു സിറിയക്കാരും ഒരു സൗദി പൗരനുമാണ് അറസ്റ്റിലായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group