ജിദ്ദയില്‍ ‘മാസ്‌കോ ‘ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി
ജിദ്ദ: ഉല്‍പത്തികാലത്ത് ഈ ലോകത്തിന്റെ ചരിത്രമെഴുതിത്തുടങ്ങിയത് പേന കൊണ്ട്. പേനകളുടേയും കടലാസിന്റേയും ലോകമാകട്ടെ, അല്‍ഭുതങ്ങള്‍ നിറഞ്ഞതും.. ലോകപ്രസിദ്ധ പേന നിര്‍മാണക്കമ്പനിയും ഇന്ത്യന്‍ ബ്രാ്ന്‍ഡുമായ ഫ്‌ളെയര്‍ കമ്പനിയുടെ പരസ്യത്തിലെ ആദ്യവാചകമാണിത്!
ഫ്‌ളെയര്‍, ഡോംസ്, കംഗാരു, കോണ്‍കോര്‍ഡ്, യൂണിമാക്‌സ്, പോളികോറോ തുടങ്ങിയ ലോകോത്തര പേനകളും സ്‌കൂള്‍ സ്‌റ്റേഷനി സാമഗ്രികളും സൗദി വിപണിക്ക് പരിചയപ്പെടുത്തിയ ‘മാസ്‌കോ ‘ യുടെ ആഭിമുഖ്യത്തിലുള്ള ബിസിനസ് മീറ്റ്- ബിസിനസ് പ്രദര്‍ശനം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ക്കെന്ന പോലെ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി മാറി.
വിവിധതരം പേനകള്‍, കടലാസുകള്‍, സ്‌കൂള്‍ ബാഗുകള്‍, സ്റ്റേപ്‌ളറുകള്‍, വിദ്യാര്‍ഥികള്‍ക്കാവശ്യമായ മറ്റു നിരവധി നിത്യോപയോഗസാമഗ്രികള്‍ തുടങ്ങി സ്‌റ്റേഷനറികളുടെ വിചിത്രമായ ലോകത്തേക്ക് ജിദ്ദയിലെ നൂറുക്കണക്കിനാളുകളെ ആകര്‍ഷിച്ച മാസ്‌കോ എക്‌സിബിഷന് മെരീഡിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു.
ഈ രംഗത്തെ വ്യാപാരികളെ ഉദ്ദേശിച്ച് സംഘടിപ്പിച്ച എക്‌സിബിഷന്‍ പക്ഷേ സ്വദേശികളേയും വിദേശികളേയും പിടിച്ചിരുന്നതുന്നതായിരുന്നു. ഓഫീസ് ഫയലുകള്‍, സ്‌കൂള്‍- കോളേജ് ഫയലുകള്‍, സ്റ്റിക്കി നോട്ടുകള്‍, ബോക്‌സ് ഫയലുകള്‍, എക്‌സ്പാന്റിംഗ് ഫയലുകള്‍, മള്‍ട്ടിപര്‍പ്പസ് ബാഗുകള്‍ തുടങ്ങി മൂവായിരത്തോളം സ്വന്തം നിര്‍മിതവും ഇറക്കുമതിയുമായ സ്‌റ്റേഷനറികളുടെ വൈവിധ്യമാര്‍ന്ന ഡിസ്‌പ്ലേയായിരുന്നു മാസ്‌കോ എക്‌സിബിഷന്റെ സവിശേഷത. ഗുണമേന്‍മ, ഒപ്പം വിലക്കുറവ്- ഇതാണ് മാസ്‌കോയെ ഈ രംഗത്ത് മുന്‍നിരയിലെത്തിച്ചതെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ വ്യവസായശൃംഖല വികസിപ്പിക്കുമെന്നും മാസ്‌കോ മേധാവികള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കോണ്‍സല്‍ (പ്രസ്, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍) മുഹമ്മദ് ഹാഷിം, നജ്മത്തല്‍ മന്‍ഹാല്‍ സാരഥികള്‍ തുടങ്ങിയവര്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നെത്തിയ ഡോംസ്, ഫ്‌ളെയര്‍ കമ്പനി പ്രതിനിധികളും ബിസിനസ് മീറ്റില്‍ സംബന്ധിച്ചു. ഇന്ത്യന്‍ കോണ്‍സലിനുള്ള മെമന്റോ അലി തോണിക്കടവത്തും അനീസ് അലിയും ചേര്‍ന്ന് കൈമാറി.
‘മുഹമ്മദലി സ്റ്റേഷനറികമ്പനി’യുടെ ചുരുക്കപ്പേരാണ് മാസ്‌കോ. ഏകദേശം
25 വര്‍ഷം മുമ്പ് തന്റെ ഭാവനയില്‍ വിടര്‍ന്ന ഒരു സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഇന്നിപ്പോള്‍ ഏകദേശം പ്രതിവര്‍ഷം ഏകദേശം അമ്പത് മില്യണ്‍ റിയാലിന്റെ വ്യാപാരവുമായി ഗള്‍ഫിന്റെ വിവിധ മേഖലകളില്‍ വേരുറപ്പിച്ച മാസ്‌കോ അഥവാ നജ്മത്ത് അല്‍ മന്‍ഹല്‍ എന്ന വ്യവസായസംരംഭത്തിന്റെ പിറകിലുള്ളതെന്ന് ജിദ്ദ പ്രവാസിയും കമ്പനിയുടെ സാരഥിയുമായ പെരിന്തല്‍മണ്ണ കട്ടുപ്പാറ സ്വദേശി അലി തോണിക്കടവത്തും ഇപ്പോള്‍ കമ്പനിയുടെ സാരഥ്യം വഹിക്കുന്ന അലിയുടെ മകന്‍ അനീസ് അലിയും വ്യക്തമാക്കി. നൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാസ്‌കോയുടെ ജിദ്ദയിലെ വിശാലമായ വെയര്‍ഹൗസും റിയാദ്, ദമാം നഗരങ്ങളിലേയും യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ഏജന്‍സി ഔട്ട്‌ലെറ്റുകളും ഈ രംഗത്തെ തങ്ങളുടെ വിജയമുദ്രകളാണെന്നും അവര്‍ പറഞ്ഞു. എക്‌സിബിഷനിലെത്തിയ ഉപഭോക്താക്കള്‍ക്ക് 15 ശതമാനം വരെ കിഴിവനുദിച്ചിരുന്നു. പുറമെ എക്‌സിബിഷന്‍ ഹാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി വില കൂടിയ പാരിതോഷികങ്ങളും ഓഫര്‍ ചെയ്തിരുന്നു.