ദുബായ് : ലോകത്തെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം സൗദി അറേബ്യയിലെ മന്‍സൂര്‍ അല്‍ മന്‍സൂര്‍ ഏറ്റുവാങ്ങി. ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ അവസാനദിനത്തിലാണ് ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുരസ്‌കാരം സമ്മാനിച്ചത്. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക.
സൗദി അറേബ്യയിലെ കൊടുംവേനലില്‍ അധ്യാപനത്തിന് എയര്‍കണ്ടീഷനിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാന്‍ സഹായിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ജെംസ് എജുക്കേഷന്‍സ്ഥാപകനായ സണ്ണി വര്‍ക്കിയുടെ വര്‍ക്കി ഫൗണ്ടേഷനാണ് സമ്മാനം നല്‍കുന്നത്.
ഫൗണ്ടേഷനില്‍നിന്ന് പുരസ്‌കാരംനേടുന്ന ഒന്‍പതാമത്തെ അധ്യാപകനാണ് അല്‍ മന്‍സൂര്‍.
നേരത്തെ ഈ പുരസ്‌കാരം കെനിയയിലെ ഒരു ഗ്രാമത്തില്‍നിന്നുള്ള അധ്യാപകന്‍, പാലസ്തീന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപിക, കനേഡിയന്‍ അധ്യാപിക എന്നിവര്‍ നേടിയിട്ടുണ്ട്.