ജിദ്ദ– ജിദ്ദയിൽ മണ്ണാർക്കാട് സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ഹോസ്‌പിറ്റലിൽ വെച്ചാണ് മരണം. മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശിയായ ഫൈസൽ ജിദ്ദ ഷാറാഹിറയിൽ മൊബൈൽ സൂഖിലായിരുന്നു ജോലി ചെയ്തിരുന്നത്. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



