ജിദ്ദ– മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിരിക്കുന്ന വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘മലയാളോത്സവം’ ആഘോഷ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഈ മാസം 18നാണ് മുഖ്യമന്ത്രിയും സംഘവും ജിദ്ദയിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുക്കും. ഒക്ടോബർ 17ന് ദമാമിലും 19ന് റിയാദിലും വെച്ച് നടക്കുന്ന മലയാളം മിഷന്റെ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും.
സ്വാഗത സംഘയോഗം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. റഫീഖ് പത്തനാപുരം അധ്യക്ഷത വഹിച്ചു. ജുനൈസ്, നസീർ വാവകുഞ്ഞു, കിസ്മത്ത് മമ്പാട്, മുസാഫിർ, ശ്രീകുമാർ മാവേലിക്കര, നിഷ ടീച്ചർ, അബ്ദുല്ല മുക്കണ്ണി, ഷാജു അത്താണിക്കൽ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.