അല്‍കോബാര്‍: സൗദിയിലെ അല്‍കോബാറില്‍ മലയാളി ടാങ്കര്‍ ലോറി തട്ടി മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശി നന്ദനം വീട്ടില്‍ ഉന്മേഷ് ഇടവന്‍ പുലിയചെറിയത്താണ് മരിച്ചത്. അല്‍കോബാറിലെ ജോലി സ്ഥലത്ത് വെച്ചാണ് അപകടം. ടാങ്കര്‍ ലോറി ശരീരത്തില്‍ കൂടി കയറിയിറങ്ങുകയായിരുന്നു.
എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടര്‍ കമ്പനിയില്‍ വാച്ച്മാനായി ജോലി ചെയ്തു വരുന്നതിനിടെയാണ് അപകടം.
മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോക കേരളസഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group