റിയാദ്– മജ്മയില്‍ മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനപാടന്‍ ശ്രീജിത്ത് (45) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്കായി മൃതദേഹം മജ്മ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ് ചന്ദു കുട്ടി. മാതാവ്,ജാനകി. ഭാര്യ, രമ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ നടപടികൾ പുരോഗമിക്കുകയാണ്. മജ്മ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരായ മുസ്തഫ മങ്കട,നൗഷാദ് നിലമ്പൂര്‍ ജെംഷി മുസ്ലിയാരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



