മദീന – മദീന പ്രവിശ്യക്ക് വടക്കുപടിഞ്ഞാറ് അല്‍അയ്സില്‍ ജീപ്പ് ഒഴുക്കില്‍ പെട്ടു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ അല്‍അയ്സില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ തകരുകയും മറ്റു ചില റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു. അല്‍അയ്സില്‍ ജീപ്പ് ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്നുണ്ട്.
മക്ക പ്രവിശ്യയില്‍ പെട്ട അദമില്‍ നിരവധി ആടുകള്‍ ഒഴുക്കില്‍ പെട്ട് ചത്തു. ആടുകള്‍ ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.