Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
    • അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
    • ഒമ്പതു മാസത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 28,984 വിദേശികളെ
    • ബുൾഡോസർരാജിനെ എതിർത്ത ബി ആർ ഗവായിക്ക്‌ നേരെ ഷൂ എറിയാൻ ശ്രമം
    • ലെകോർനു രാജിവെച്ചു; ഫ്രാൻസിൽ ഒന്നര വർഷത്തിനിടെ രാജിവെക്കുന്ന നാലാമത്തെ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഗ്രാന്‍ഡ് ഇന്ത്യ ഉത്സവിന് തുടക്കമായി; റിയാദ് അവന്യൂ മാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം16/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഗ്രാന്‍ഡ് ഇന്ത്യ ഉത്സവിന് തുടക്കമായി. ഇന്ത്യയുടെ ഉജ്വലമായ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന ഈ വര്‍ണാഭ ഉല്‍സവം മുറബ്ബയിലെ റിയാദ് അവന്യൂ മാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം ഈ മാസം 21ന് അവസാനിക്കും. എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും ഉത്സവത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉത്സവം സര്‍ക്കാര്‍ പ്രതിനിധികള്‍, മുതിര്‍ന്ന ലുലു ഉദ്യോഗസ്ഥര്‍, മറ്റു വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ സംസ്‌കാരവും മികച്ച ഉല്‍പന്നങ്ങളും സൗദി അറേബ്യയിലേക്ക് എത്തിക്കുന്നതില്‍ ലുലുവിന്റെ പ്രതിബദ്ധതയുടെ സുപ്രധാന നാഴികകല്ലാണ് ഇന്ത്യ ഉല്‍സവ്.
    സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള പരസ്പര ധാരണയും അഭിനന്ദനവും വളര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. അവര്‍ നമ്മുടെ സമ്പന്നമായ പൈതൃകവും മൂല്യങ്ങളും ആഘോഷിക്കുന്നു. ഇരു രാജ്യങ്ങളുടെയും സംസ്‌കാരങ്ങള്‍ ഒന്നിക്കുന്നതിന് സാക്ഷ്യം വഹിക്കാനായതില്‍ അഭിമാനമുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിന്റെ തെളിവാണ് ഈ ഉത്സവം. സാംസ്‌കാരികവും സാമ്പത്തികവുമായ സഹകരണങ്ങള്‍ ആഴത്തിലാക്കാനുള്ള നമ്മുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. അംബാസഡര്‍ വ്യക്തമാക്കി.

    ലുലു ഇന്ത്യ ഉത്സവ് 2024 ന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയുടെ വൈവിധ്യ സാംസ്‌കാരിക പൈതൃകം ആഘോഷിക്കാനും സാധിച്ചത് അഭിമാനകരമാണെന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഷഹിം മുഹമ്മദ പറഞ്ഞു. ഈ ഉത്സവം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരം പ്രദര്‍ശിപ്പിക്കുക മാത്രമല്ല, സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ പാരമ്പര്യങ്ങളുടെയും ഉല്‍പന്നങ്ങളുടെയും സമൃദ്ധി അനുഭവിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ത്യയില്‍ നിന്ന് 11,200 ലധികം ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി എത്തിച്ചിരിക്കുന്നു. ഇത് സൗദി അറേബ്യയിലേക്ക് മികച്ച ഇന്ത്യന്‍ സംസ്‌കാരം കൊണ്ടുവരാനുള്ള ഞങ്ങളുടെ സമര്‍പ്പണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സംസ്‌കാരങ്ങളെ ഒരുമിപ്പിക്കുന്നതും അനുഭവങ്ങളെ സമ്പന്നമാക്കുന്നതുമായ ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉല്‍സവത്തിന്റെ ഭാഗമായി ഒമ്പത് ബ്രാന്‍ഡുകളില്‍ നിന്നുള്ള 40 പുതിയ ഉല്‍പ്പന്നങ്ങളുടെ പരിചയപ്പെടുത്തല്‍ ഒരു സുപ്രധാന നാഴികക്കല്ലാണ്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും നമ്മുടെ പരമ്പരാഗത കലകളും കരകൗശലവസ്തുക്കളും സൗദി സംസ്‌കാരവുമായി സംയോജിപ്പിക്കുന്നതാണ് ഉത്സവം. അദ്ദേഹം പറഞ്ഞു.


    ഒരു ആഴ്ച നീളുന്ന ഉത്സവത്തിലുടനീളം ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികളും മുതല്‍ പരമ്പരാഗത ബേക്കറി ഇനങ്ങളും പലചരക്ക് സാധനങ്ങളും വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ നിര ഉപഭോക്താക്കള്‍ക്ക് പര്യവേക്ഷണം ചെയ്യാം. സംസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ മഹത്തായ പ്രദര്‍ശനമാണ് ഫെസ്റ്റിവല്‍. കൂടാതെ ഇരു രാജ്യങ്ങളിലെയും ടെക്‌സ്‌റ്റൈല്‍ പാരമ്പര്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഇന്തോസൗദി ഫാഷന്‍ എക്‌സിബിഷന്‍ ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. ഉദ്ഘാടന പരിപാടിയില്‍ സൗദി, ഇന്ത്യന്‍ മെലഡികള്‍ സമന്വയിപ്പിച്ച സംഗീത പ്രകടനത്തോടെയായിരുന്നു ഉദ്ഘാടന പരിപാടി.

    ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്ന സംസ്‌കാരത്തിന്റെയും പാചകരീതിയുടെയും ഷോപ്പിംഗിന്റെയും സംയോജനം വാഗ്ദാനം ചെയ്യുന്ന ഈ ഉത്സവം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നത സൗദി അറേബ്യയുടെ ഹൃദയത്തിലേക്ക് എത്തിക്കാനുള്ള ലുലുവിന്റെ ദൗത്യത്തിന്റെ തെളിവു കൂടിയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu Riyadh
    Latest News
    സ്ത്രീവിരുദ്ധനിലപാട്; ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവാനൊരുങ്ങി സനേ തകായിച്ചി
    06/10/2025
    അറിവിന്റെ വെളിച്ചം തെളിയിക്കുന്നത് ബ്രാഹ്മണർ; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
    06/10/2025
    ഒമ്പതു മാസത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 28,984 വിദേശികളെ
    06/10/2025
    ബുൾഡോസർരാജിനെ എതിർത്ത ബി ആർ ഗവായിക്ക്‌ നേരെ ഷൂ എറിയാൻ ശ്രമം
    06/10/2025
    ലെകോർനു രാജിവെച്ചു; ഫ്രാൻസിൽ ഒന്നര വർഷത്തിനിടെ രാജിവെക്കുന്ന നാലാമത്തെ പ്രധാനമന്ത്രി
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version