റിയാദ്– റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആനിന്റെ അന്താരാഷ്ട്ര ഫൈനൽ പരീക്ഷ നവംബർ 14ന് നടക്കും. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി അൽമുൽത്തഖി ഓപ്പൺ ഗ്രൗണ്ടിൽ നടന്ന ലേൺ ദി ഖുർആൻ റിയാദ് ഫാമിലി മീറ്റിൽ ജാമിഅ ബുസ്താൻ ഡയറക്ടർ അഹ്‌മദ് അനസ് മൗലവിയാണ് പ്രചാരണ ഉദ്ഘാടനം നിർവഹിച്ചത്.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള സൂറ: സ്വാഫാത്ത്, യാസീൻ, ഫാത്വിർ,സബഅ് എന്നീ 4 സൂറത്തുകളെ ആസ്പദമാക്കി 2025 നവംബർ 14, വെള്ളിയാഴ്ചയായിരിക്കും ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷ നടക്കുക. കുട്ടികൾക്കുള്ള പരീക്ഷ നവംബർ 8 ശനിയാഴ്ചയും, സൗദിതല ഓഫ് ലൈൻ പരീക്ഷ നവംബർ 21 വെള്ളിയാഴ്ചയും നടക്കും.
പരീക്ഷയുടെ രജിസ്ട്രേഷനും, ക്ലാസുകളും, മറ്റു വിശദാംശങ്ങളും ലേൺ ദി ഖുർആൻ വെബ്സൈറ്റായ www.learnthequran.org ലൂടെ പഠിതാക്കൾക്കും, പരീക്ഷയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കും ലഭിക്കുന്നതാണ്.
റൗദയിലെ അൽമുൽത്തഖി ഓപ്പൺ ഗ്രൗണ്ടിൽ നടന്ന ലേൺ ദി ഖുർആൻ ഫാമിലി മീറ്റ് ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു.ഉസാമ മുഹമ്മദ്, അഹ്‌മദ് അനസ് മൗലവി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തിയപ്പോൾ ഇയാദ് അൻവർ ഖിറാഅത്ത് പാരായണം നിർവഹിച്ചു. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും അബ്ദുറസാഖ് എടക്കര നന്ദിയും പറഞ്ഞു.
ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷയിൽ പങ്കാളികളാകാവുന്ന തരത്തിലാണ് ലേൺ ദി ഖുർആൻ പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്. ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ലഭിക്കും.
കെ.എൻ.എം സൗദി നാഷണൽ കമ്മിറ്റി സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലെ ഇസ്ലാഹി സെൻററുകളിലെയും, ദഅ്‌വ സെൻററുകളിലെയും പഠിതാക്കൾക്കും , പരീക്ഷാർത്ഥികൾക്കും പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ ആവശ്യങ്ങൾക്ക് +9665 3629 1683, +9195 6764 9624, +9665 6250 8011, +9665 5052 4242, എന്നീ നമ്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.



