ജിദ്ദ – അംഗീകൃത വ്യവസ്ഥകള്‍ ലംഘിച്ച് ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കിയതിന് ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.
തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനമാണ് കമ്പനികള്‍ നടത്തിയത്. നിയമാനുസൃത ശിക്ഷകള്‍ ബാധകമാക്കുന്നതിനു മുന്നോടിയായി ഈ കമ്പനികള്‍ക്കെതിരെ ഉടന്‍ തന്നെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
തീര്‍ഥാടകര്‍ക്ക് അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരന്തരം ശ്രമിക്കും. തീര്‍ഥാടകരുമായുണ്ടാക്കുന്ന കരാറുകള്‍ പാലിക്കുന്നതില്‍ വീഴ്ചകള്‍ വരുത്തുകയും തീര്‍ഥാടകരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.