Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    • ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    • പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    • മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
    • അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നിയമ ലംഘനങ്ങള്‍ക്ക് ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ പെട്ട ബലദില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ണിഷ് സെന്ററിലെ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു.

    സേവന നിലവാരം മെച്ചപ്പെടുത്താനും നിയമപാലന തോത് വര്‍ധിപ്പിക്കാനുമുള്ള നഗരസഭയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നിയമ ലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ അടപ്പിച്ചത്. ലൈസന്‍സില്ലാത്തതിനും ലൈസന്‍സ് കാലാവധി അവസാനിച്ചതിനും കോര്‍ണിഷ് സെന്ററിലെ ഏതാനും സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭക്കു കീഴിലെ ജാമിഅ ബലദിയ നഗരസഭയിലെ മാര്‍ക്കറ്റ് കാര്യ വിഭാഗവുമായി സഹകരിച്ച് മെയ് 29 ന് പിഴ ചുമത്തി അടപ്പിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ കോര്‍ണിഷ് സെന്റര്‍ അഡ്മിനിസ്‌ട്രേഷന് കര്‍ശന നിര്‍ദേശവും നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ജൂണ്‍ 19 ന് നഗരസഭാ ഉദ്യോഗസ്ഥര്‍ കോര്‍ണിഷ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ അടപ്പിച്ച ചില സ്ഥാപനങ്ങള്‍ നഗരസഭ പതിച്ച സീല്‍ പൊട്ടിച്ച് നിയമ വിരുദ്ധമായി വീണ്ടും തുറന്നതായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ വീണ്ടും അടപ്പിക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി മുഴുവന്‍ നിയമ ലംഘനങ്ങളും അവസാനിപ്പിച്ച് പദവി ശരിയാക്കുന്നതു വരെ കോര്‍ണിഷ് സെന്റര്‍ ജാമിഅ ബലദിയയും നഗരസഭയിലെ മാര്‍ക്കറ്റ് കാര്യ വിഭാഗവും നിരീക്ഷിക്കുന്നത് തുടരുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Corniche Violations
    Latest News
    ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    24/03/2026
    ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    24/03/2026
    പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    24/03/2026
    മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
    24/03/2026
    അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version