ജിദ്ദ– ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോടൻ ഫെസ്റ്റ് 2025 അൽമഹ്ജർ ഖുബ്ബ ഓഡിറ്റോറിയത്തിൽ അരങ്ങേറി. സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സി. കെ. റസാഖ് മാസ്റ്റർ, ജനറൽ സിക്രട്ടറി വി. പി. മുസ്തഫ, സൗദി നാഷണൽ കെഎംസിസി സിക്രട്ടറി സമദ് പട്ടണിൽ, ജിദ്ദ കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജില്ലാ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ടി. കെ. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് സൈദലവി കെ, ഒഐസിസി ജനറൽ സിക്രട്ടറി അസ്ഹബ് വർക്കല തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ.പി. നന്ദിയും പറഞ്ഞു.
ഉച്ചക്ക് 3 മണി മുതൽ ബാഫഖി തങ്ങൾ ഹാളിലും, സി. എച്ച്. മുഹമ്മദ് കോയ ഹാളിലും, മാനഞ്ചിറ സ്‌ക്വയറിലുമായി പാചക മത്സരം, മൈലാഞ്ചി, ക്വിസ്, ഡ്രോയിങ്, കളറിങ്, കുട്ടികൾക്കും, സ്ത്രീകൾക്കുമായി മ്യൂസികൽ ചെയർ, ലെമൺ സ്പൂൺ, ഫൺ ഗെയിമുകൾ, ഷൂട്ട് ഔട്ട്, പുരുഷന്മാർക്കായി പഞ്ച ഗുസ്തി, ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ മാറ്റുരച്ച കമ്പവലി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. കോഴിക്കോടിന്റെ തനിമ വിളിച്ചോതുന്ന ഒപ്പനകളും, ഗ്രൂപ്പ് ഡാൻസുകളും, സിംഗിൾ ഡാൻസുകളും, മലബാറിന്റെ മഹിമ വിളിച്ചോതുന്ന കോൽക്കളിയും ഫെസ്റ്റിന് ഉത്സവത്തിന്റെ പ്രതീതി നൽകി. പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ കൊച്ചിൻ ഷമീറും, ജിദ്ദയിലെ പ്രമുഖ ഗായിക, ഗായകന്മാരായ മുംതാസ് അബ്ദുൽ റഹിമാൻ, ജമാൽ പാഷ, കരീം മാവൂർ, കമറുദ്ദിൻ, കാസിം കുറ്റിയാടിയും അണിനിരന്ന ഗാന വിരുന്നും അരങ്ങേറി. ജില്ലാ സിക്രട്ടറി നിസാർ മടവൂർ അവതാരകനായി.
ജിദ്ദയിലെ കോഴിക്കോട്ടുകാരായ എട്ടോളം ബിസിനസ്‌കാരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഈ വർഷത്തെ ഹജ് വേളയിൽ എയർപോർട്ട് സേവനത്തിന് നേത്രത്വം നൽകിയ ഹജ് സെൽ കൺവീനർ നൗഫൽ പറമ്പിൽ ബസാറിനുള്ള ജില്ലാ കമ്മിറ്റിയുടെ ആദരവ് ചടങ്ങിൽ വെച്ച് കൈമാറി. 2025 2026 വർഷത്തെ ജില്ലാ കമ്മിറ്റിയുടെ സുരക്ഷ പദ്ധതിയിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത് ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനം നേടിയ കൊടുവള്ളി, ബേപ്പൂർ, കോഴിക്കോട് സിറ്റി കമ്മിറ്റികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് നൽകി.
ജില്ലാ കമ്മിറ്റിയുടെയും, വിവിധ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഒരുക്കിയ പവിലിയനുകളും, സ്റ്റാളുകളും, കമാനങ്ങളും ഫെസ്റ്റിന് എത്തിയവരുടെ മനം കവർന്നു. ഫാറൂഖ് കോളേജിലെ രാജാഗേറ്റും, ഹൽവ ബസാറും, ബേപ്പൂരിലെ കടൽ തീരവും പഴയകാല ഉരു വ്യവസായത്തെ അനുസ്മരിപ്പിക്കുന്ന കൂറ്റൻ കട്ടൗട്ടും, നാദാപുരം പള്ളിയും, പേരാമ്പ്രയുടെ ജാനകിക്കാട് എക്കോ ടൂറിസവും, മാവൂരിലെ എളമരം കടവ് പാലവും, സിറ്റിയിലെ പട്ടാള പള്ളിയും, തളി ക്ഷേത്രവും, സി. എച്ച് സെന്ററും, മിഠായി തെരുവും, കൊടുവള്ളിയുടെ ചരിത്രം പറയുന്ന ഡോക്യുമെന്റ്‌റിയും, സ്വാധൂറും കൊച്ചിക്കോയയുമെല്ലാം ഫെസ്റ്റിനെത്തിയവരുടെ മനം കവർന്നു. ഏറ്റവും മികച്ച പവിലിയനായി ബേപ്പൂരിന്റെ കടൽ തീരവും, ഉരുവും തിരഞ്ഞെടുത്തു.
ഫെസ്റ്റിന്റെ ഉദ്ഘാടന സെഷൻ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി.അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ അദ്ധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ ബഷീർ കീഴില്ലത്ത് സ്വാഗതവും, കൺവീനർ ഷാഫി പുത്തൂർ നന്ദിയും പറഞ്ഞു. കെഎംസിസി നാഷണൽ, സെൻട്രൽ കമ്മിറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, സാബിൽ മമ്പാട്, സുബൈർ വട്ടോളി, ഹുസൈൻ കരിങ്കര, ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ സംഘടന നേതാക്കൾ, മീഡിയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൽ വഹാബ് എൻ. പി, നൗഫൽ റഹേലി, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ വീര്യമ്പ്രം, തഹദീർ വടകര, വനിതാ വിംഗ് നേതാക്കളായ നസീഹ അൻവർ, ഹാജറ ബഷീർ, സാബിറ മജീദ്, ഹന്നത്ത് മുഹ്‌സിൻ, ഫെമിന അൻസാർ, നസീമ ആബിദീൻ, ജെസ്‌ലി, ജംഷി മാമു നിസാർ, ഫർഹാനത്ത്, മണ്ഡലം കമ്മിറ്റി നേതാക്കളായ, ഷംജാദ് കെ, സലീം മലയിൽ, സലാം അപ്പാടൻകണ്ടി, ഷരീഫ് പൂലേരി, റഹീം കാക്കൂർ, ഹനീഫ മൊയ്ദു, നാസർ സിറ്റി, ഹനീഫ മലയമ്മ, മുഹ്‌സിൻ നാദാപുരം, ഖാലിദ് പാളയാട്ട്, ജലീൽ വടകര, താരീഖ് അൻവർ, സിറാജ് പാലോളി, ഫൈസൽ മണലൊടി, ഷമീർ കള്ളിയത്ത്, ഫവാസ് സിറ്റി, ശിഹാബ് മാവൂർ, കോയമോൻ ഇരിങ്ങല്ലൂർ, ഷംസി ചോയിമുക്ക്, യാസിർ, ജംഷിദ്, ഷാനവാസ് ജീപ്പാസ്, മേക്കൊത്ത് കോയ, ഹംസ മണ്ണൂർ, അഷ്‌റഫ് പുറക്കാട്ടിരി, അബ്ദുൽ റഹീം കൊടുവള്ളി, മൻസൂർ അബൂബക്കർ, മുഹമ്മദ് അലി, മുനീർ പി ടി, റസാഖ് ചേലക്കോട്, ഫബിൻസ്, ജംഷീർ, മജീദ് പൂനൂർ, റഷീദ് കോഴിക്കോടൻ, നൗഷാദ് പറമ്പൻ, അഷ്‌റഫ് പിടിസി, ജാബിർ കുറ്റിയാടി തുടങ്ങിയവർ നേത്രത്വം നൽകി.