ഹായിൽ – പക്ഷാഘാതം ബാധിച്ചയാളെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കൊല്ലം മുട്ടക്കാവ് സ്വദേശി ഷാജഹാൻ ഇബ്രാഹിംകുട്ടി (62) താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെ വെന്റിലേറ്ററിലും, ഐസിയു വിലുമായി കഴിഞ്ഞ 20 ദിവസമായി ചികിത്സയിലായിരുന്നു.
സനയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഹായിൽ കെ.എം.സി.സി ആക്ടിഗ് പ്രസിഡന്റ് ഫൈസൽ കൊല്ലത്തിന്റെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞദിവസം ഹായിൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സഹായിയായ ബന്ധുവിന്റെ കൂടെ നാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group