റിയാദ്– കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മയായ കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന് (കെ.സി.എ റിയാദ്) ആദ്യ യോഗം നിസാര്‍ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തില്‍ റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കൊല്ലം ജില്ലയുടെ ആറ് താലൂക്കുകളില്‍ നിന്നായി 21 അംഗ അഡ്ഹോക്ക് കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു.
നിസാര്‍ പള്ളിക്കശ്ശേരില് (ജനറല്‍ കണ്‍വീനര്‍), ഷിഹാബ് കൊട്ടുകാട് (അഡ്വൈസര്‍), ആതിര ഗോപന് (വനിത പ്രതിനിധി), വിവിധ താലൂക്ക് തല പ്രതിനിധികളായ നസീര്‍ അബ്ദുല്‍ കരീം, ജയന് മാവിള, ഉണ്ണികൃഷ്ണന് (കൊല്ലം) ബാലുകുട്ടന്, ഷംനാദ് കരുനാഗപ്പള്ളി, ഷൈന്‍ റഷീദ് (കരുനാഗപ്പള്ളി), ജോസ് കടമ്പനാട്, അബ്ദുല്‍ സലീം അര്‍ത്തിയില്‍, സജീര്‍ സമദ് (കുന്നത്തൂര്‍), അലക്സ് കൊട്ടാരക്കര, എന്‍. മണികണ്ഠന്, മുനീര്‍ (കൊട്ടാരക്കര), ബിനോയ് മത്തായി, നിസാം കുന്നിക്കോട്, ഷാജു പത്തനാപുരം (പത്തനാപുരം), ഷംനാസ് കുളത്തൂപ്പുഴ, ഷാജഹാന്, അന്‍സാരി അലിക്കുട്ടി (പുനലൂര്‍) എന്നിവരടങ്ങിയതാണ് അഡ്ഹോക്ക് കമ്മിറ്റി. കൂട്ടായ്മയുടെ ഭാഗമാകാന്‍ താല്പര്യമുള്ള റിയാദ് മേഖലയില്‍ ജോലി ചെയ്യുന്ന കൊല്ലം ജില്ലാ നിവാസികള്‍ക്ക് അംഗത്വത്തിനായി 0583847873 എന്ന വാട്സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



