റിയാദ് – ആർ.എസ്.സി (RSC) സൗദി ഈസ്റ്റിന്റെ ‘KNOWTECH 3.0’ ശാസ്ത്ര-സാങ്കേതിക പ്രദർശനവും വിജ്ഞാന സംഗമവും നാളെ (നവംബർ 14, വെള്ളിയാഴ്ച) റിയാദിലെ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെ നീളുന്ന ഈ പ്രദർശനം, വിജ്ഞാനവും സാങ്കേതിക വിദ്യയും ഒരുമിച്ച് ചേരുന്ന സജീവമായ വേദിയായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും വിജ്ഞാനവും സാങ്കേതികവിദ്യയും എങ്ങനെ വഴി തുറക്കുമെന്ന് ഈ വേദിയിലൂടെ ഓർമ്മിപ്പിക്കുകയാണ് സംഘാടകർ.
വിദ്യാർത്ഥികൾ, അധ്യാപകർ, പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവർക്ക് തങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങളും ആധുനിക സാങ്കേതിക വിദ്യകളും പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള സുവർണ്ണാവസരമാണ് KNOWTECH 3.0 ഒരുക്കുന്നത്. പുതിയ കണ്ടുപിടുത്തങ്ങളെയും സാങ്കേതിക മുന്നേറ്റങ്ങളെയും പൊതുജനങ്ങൾക്ക് അടുത്തറിയാനും പഠിക്കാനും ഇത് സഹായിക്കും. അറിവ് തേടുന്നവർക്കും സാങ്കേതിക മേഖലയിൽ താൽപ്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനകരമാകുന്ന വിജ്ഞാനസംഗമമാകും KNOWTECH 3.0.



