റിയാദ്– റിയാദ് കെഎംസിസി തൃശൂര്‍ ജില്ല കമ്മിറ്റി നടത്തുന്ന മെഫിലെ സുകൂന്‍ ഫാമിലി മീറ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗസല്‍ ഗായകന്‍ ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റി നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലസ് ഡ്യൂന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നാളെ നടക്കുന്ന മെഫിലെ സുകൂന്‍ ഫാമിലി മീറ്റ് പരിപാടിയില്‍ ഗസല്‍ ഗായകന്‍ ലിറാര്‍ അമിനി പങ്കെടുക്കും. പരിപാടിയില്‍ ഒപ്പന, അറബിക് ഡാന്‍സ്, കോല്‍ക്കളി ദഫ് മുട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ലിറാര്‍ അമിനിയെ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കബീര്‍ വൈലത്തൂര്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, സെക്രട്ടറി അന്‍ഷാദ് കയ്പമംഗലം, ട്രഷറര്‍ മുഹമ്മദ് ഷാഫി കല്ലിങ്കല്‍, ഓര്‍ഗ സെക്രട്ടറി ഹിജാസ് തിരുനല്ലൂര്‍, വൈസ് പ്രസിഡന്റ് ഷാഹിദ് കറുകമാട്, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സഹീര്‍ ബാബു, സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ സലീം പാവറട്ടി, പ്രോഗ്രാം കമ്മറ്റി അംഗം ഷിഫ്‌നാസ് ശാന്തിപുരം എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



