ജിദ്ദ: ഈ വർഷത്തെ ഹജ് തീർത്ഥാടകരെ സേവിക്കുന്നതിന് വേണ്ടി ജിദ്ദയിലെ ഏറനാട് മണ്ഡലത്തിൽ നിന്ന് പോകുന്ന കെ.എം.സി.സി വളണ്ടിയർമാർക്ക് മിന റോഡ് മാപ്പിങ്ങും സി.പി.ആർ പരിശീലനവും നൽകി. ഷറഫിയ ഇമ്പിരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉൽഘാടനം ചെയ്തു.
ഹജ് തീർത്ഥാടകരെ സേവിക്കുന്നതിന് പോകുന്ന വളണ്ടിയർമാർക്ക് സി.പി.ആർ ട്രെയിനിങ് നൽകുന്നത് ആദ്യമാണെന്നും ഇത്തരത്തിൽ മണ്ഡലത്തിൽ നിന്ന് വളണ്ടിയർമാർ അടക്കം അമ്പതോളം ആളുകളെ സജ്ജമാക്കുന്നത് മാതൃകാപരമാണെന്നും വി പി മുസ്തഫ പറഞ്ഞു. ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു.
സൗദിയിൽ അംഗീകാരമുള്ള സർട്ടിഫിക്കേറ്റ് നൽകി വളണ്ടിയർമാർ അടക്കം 50 സി.പി.ആർ ട്രെയ്നിനേഴ്‌സിനെ മണ്ഡലത്തിൽ ഈ വർഷം സജ്ജമാക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ജില്ലാ ഭാരവാഹികളായ കെ കെ മുഹമ്മദ്, ഇല്ലിയാസ് കല്ലിങ്ങൽ, സൈതലവി പുളിയങ്കോട്, മണ്ഡലം രക്ഷാധികാരി അഷ്‌റഫ് കിഴുപറമ്പ് എന്നിവർ സംസാരിച്ചു.
മിനാ റോഡ് മാപ്പിംഗ് കെ എം സി സി ഹജ്ജ് വളണ്ടിയർ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ നടത്തി, വിജീഷ് വിജയൻ സി പി, (നഴ്സിംഗ് ഡയറക്ടർ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ) ഡെമോ ഉപകരണങ്ങൾ സഹിതം സി.പി.ആർ ട്രെയ്നിങ് നൽകി.
എല്ലാവരും ഇത്തരം പരിശീലനം ലഭിച്ചവരാവുക എന്നത് ഏറ്റവും നല്ല കാര്യമാണ് എന്ന് വിജീഷ് വിജയൻ പറഞ്ഞു. പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഇടതുപക്ഷത്ത് നിന്ന് കെ.എം.സി.സിയുടെ ഭാഗമായ നൗഷാദ്ബിൻഷക്ക് സ്വീകരണം നൽകി.ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സുനീർ എക്കാപറമ്പ് സ്വാഗതവും, അലി കിഴുപറമ്പ് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹിളായ റഷീദ് കുഴിമണ്ണ , മുഹമ്മദ് സി, മുഹമ്മദ് അലി അരീക്കോട്, കെ സി അബൂബക്കർ എടവണ്ണ എന്നിവർ നേതൃത്വം നൽകി.