റിയാദ്– റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി’മെഹ്ഫിലെ സുകൂന്‍’ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അറബിക് ഡാന്‍സ്, ഒപ്പന, മാപ്പിളപ്പാട്ട്, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ ആകര്‍ഷകമായി. സൂഫി, ഗസല്‍ ഗാനാലാപന രംഗത്ത് പ്രശസ്തനായ ലക്ഷദ്വീപ് ഗായകന്‍ ളിറാര്‍ അമിനി തന്റേതായ ആലാപന ശൈലിയില്‍ സ്വരമാധുര്യം കൊണ്ട് ആസ്വാദകരുടെ ഹൃദയം കീഴടക്കി.
റിയാദ് ഡ്യൂന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മെഹ്ഫിലെ സുകൂന്‍ ചടങ്ങില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കബീര്‍ വൈലത്തൂര്‍ അധ്യക്ഷനായി. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി മുള്ളൂര്‍ക്കര സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി അന്‍ഷാദ് കയ്പമംഗലം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതികള്‍ ചടങ്ങില്‍ വിശദീകരിച്ചു. നാഷണല്‍ കമ്മിറ്റി ജന സെക്രട്ടറി അഷ്‌റഫ് വെങ്ങാട്ട്, നാഷണല്‍ കമ്മിറ്റി അംഗം മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളപ്പാടം, മജീദ് പയ്യന്നൂര്‍, ജലീല്‍ തിരൂര്‍, വനിതാ വിങ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, സെക്രട്ടറി ജസീല മൂസ, ഒഐസിസി പ്രതിനിധി അബ്ദുല്ല വല്ലാഞ്ചിറ റാസല്‍ ഖൈമ കെഎംസിസി പ്രതിനിധി അബ്ദുല്‍ സലാം തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മറ്റി ട്രഷറര്‍ മുഹമ്മദ് ഷാഫി കല്ലിങ്കല്‍ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് മുന്‍ കഴിഞ്ഞുപോയ ജില്ലാ നേതാക്കളെ പരിചയപ്പെടുത്തുന്നതും, തൃശൂര്‍ സി എച്ച് സെന്ററുമായി ബന്ധപ്പെട്ട പ്രത്യേക പവലിയനും സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ഡെസ്‌ക്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ഹിജാസ് മാട്ടുമ്മലിന്റെ നേതൃത്വത്തില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്, നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പ്രവാസികള്‍ക്കുള്ള പരാതിയില്‍ ഒപ്പ് ശേഖരണവും നടത്തി. സ്‌കോപ്പ് വളണ്ടിയര്‍ വിങ് ചെയര്‍മാന്‍ നജീബ് നെല്ലാംകണ്ടി, സലീം ചാലിയം, ഹിജാസ് തിരുനല്ലൂര്‍, ഉമര്‍ ചളിങ്ങാട്, സുബൈര്‍ ഒരുമനയൂര്‍, ഷാഹിദ് കറുകമാട്, ഫൈസല്‍ വെണ്മനാട്, സയ്യിദ് ഷാഹിദ് തങ്ങള്‍, സലീം പാവറട്ടി, സഹീര്‍ ബാബു, ആബിദ് തളി, ഷിഫ്‌നാസ് ശാന്തിപുരം, യൂസഫ് മണലൂര്‍, അനസ് കേച്ചേരി, ജഹാംഗീര്‍, ഫസ്‌ന ഷാഹിദ്, ജിസ്‌ന മുഹമ്മദ് ഷാഫി തുടങ്ങിയര്‍ നേതൃത്വം നല്‍കി.



