Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    സൗദിയിൽ ഫുട്ബോൾ പൊടിപൂരവുമായി കെ.എം.സി.സി, ദേശീയ ഫുട്ബോൾ മേളക്ക് മെയ് 17 ന് ജിദ്ദയില്‍ വിസിലുയരും

    ഫിർദൗസ് ഷെയ്ഖ്By ഫിർദൗസ് ഷെയ്ഖ്09/05/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: പത്തു വർഷത്തിനകം ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആരവങ്ങളുയരാൻ നിൽക്കുന്ന സൗദി അറേബ്യയിൽ, ഏറ്റവും വലിയ സന്നദ്ധ സംഘടനയായ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളക്ക് ഈ മാസം 17ന് വിസിലുയരുന്നു. സൗദിയുടെ നാലു പ്രവിശ്യകളിലുമായി നടക്കുന്ന ഫുട്ബോൾ മേള സൗദി അറേബ്യയുടെ ചരിത്രത്തിൽ ഒരു മലയാളി സംഘടന നടത്തുന്ന ഏറ്റവും വലിയ കായികോത്സവം കൂടിയാണ്. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്പോര്‍ട്സ് വിംഗിന്‍റെ നേത‍ൃത്വത്തിലാണ് കളിയാരവം ഉയരുന്നത്.

    ജിദ്ദ, റിയാദ്, ദമാം, യാമ്പു തുടങ്ങിയ നാല് പ്രവിശ്യകളിലും മത്സരം നടക്കും. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യകളിലെ കാല്‍പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍ നിന്നും മൂന്നും റിയാദ്, ദമാം എന്നിവിടങ്ങളില്‍നിന്ന് രണ്ട് ടീമുകള്‍ വീതവും യാമ്പുവില്‍നിന്ന് ഒരു ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവര്‍ കളത്തിലിറങ്ങും. ഉദ്ഘാടനം ജിദ്ദയിലും സെമിഫൈനല്‍ മത്സരങ്ങള്‍ ദമാമിലും ജിദ്ദയിലുമായി നടക്കുമ്പോൾ ഫൈനല്‍ മത്സരം റിയാദിലാണ് ക്രമീകരിച്ചിരിക്കുന്നത്.
    ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വര്‍ണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    501 അംഗ ടൂര്‍ണമെന്‍റ് സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കെ.പി. മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള, എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. ചെയര്‍മാന്‍ കുഞ്ഞുമോന്‍ കാക്കിയ, ജനറല്‍ കണ്‍വീനര്ബേബി നീലാന്പ്ര, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചീഫ് കോര്‍ഡിമേറ്റര്‍ മുജീബ് ഉപ്പട, ടീം കോര്‍ഡിനേഷന്‍ അബു കട്ടൂപ്പാറ, ജിദ്ദ റീജ്യണല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അരിന്പ്ര, കണ്‍വീനര്‍ നിസാം നന്പാട്, ട്രഷറര്‍ വി.പി. മുസ്തഫ, കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ മുണ്ടുകുളം, റിയാദ് റീജ്യണ്‍ ചെയര്‍മാന്‍ സി.പി. മുസ്തഫ, കണ്‍വീനര്‍ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ട്രഷറര്‍ ഷുഹൈബ് പനങ്ങാങ്ങര,കോര്‍ഡിനേറ്റര്‍ സത്താര്‍ താമരത്ത്, ഈസ്റ്റേണ്‍ പ്രോവിന്‍സ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി കോഡൂര്‍, കണ്‍വീനര്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ട്രഷറര്‍ സിദ്ദീഖ് പാണ്ടികശാല, യാമ്പു റീജ്യണല്‍ സിറാജ് മുസ്ലിയാരകത്ത്, കണ്‍വീനര്‍ മാമുക്കോയ ഒറ്റപ്പാലം, ട്രഷറര്‍ ഷറഫുദ്ദീന്‍ പിലീരി എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
    ചാംസ് സബിന്‍ എഫ്.സി. റീം റിയല്‍ കേരള എഫ്.സി. എന്‍ കംഫര്‍ ട്ട് എഫ്.സി., എച്ച്,എം.ആര്‍ എഫ്.സി. യാന്പു, കറി പോര്‍ട്ട് റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി. ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ, പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്.സി., ദിമ ടിഷ്യൂ ഖാലിദിയ എഫ്.സി. എന്നീ എട്ട് ടീമുകളാണ് നാല് പ്രവിശ്യകളില്‍നിന്നായി മത്സരത്തില്‍ മാറ്റുരക്കുന്നത്. ലുലു ഹൈപര്‍മാര്‍ക്കറ്റ്, ഹൗസ് കെയര്‍, ജെ.എന്‍.എച്ച് ഹോസ്പിറ്റല്‍, സോണ ജ്വല്ലേഴ്സ്, ചാംസ് കറി പൗഡര്‍, എയര്‍ ലിങ്ക് – ബി.എസ് കാര്‍ഡഗോ, ഗ്ലോബല്‍ ട്രാവല്‍സ്, ടി.വി.എസ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂര്‍ണമെന്‍റിന്‍റെ പ്രധാന പ്രായോജകര്‍. പത്രസമ്മേളനത്തിൽ മുജീബ് പൂക്കോട്ടൂർ, മുജീബ് ഉപ്പട, ബേബി നീലാമ്പ്ര, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, വി.പി മുസ്തഫ, അബു കട്ടുപ്പാറ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    02/07/2025
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025
    സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    02/07/2025
    ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    01/07/2025
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version