റിയാദ്– റിയാദ് കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവൻഷനും എസ്.ഐ.ആർ ബോധവത്ക്കരണവും നടത്തി. ബത്ഹ കെ.എം.സി.സി ഓഫീസിൽ വച്ച് നടന്ന പരിപാടി മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും കേരള രാഷ്ട്രീയവും എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് സംസാരിച്ചു. മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വേണ്ട ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.
ഷാഫി മാസ്റ്റർ കരുവാരകുണ്ട് എസ്.ഐ.ആർ വസ്തുതയും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സോഷ്യൽ മീഡിയകളിൽ വരുന്ന ഭീതിപ്പെടുത്തുന്ന വാർത്തകളിൽ പരിഭ്രാന്തിപ്പെതേണ്ടതില്ലെന്നും ശ്രദ്ധയോടെ കൈകാര്യംചെയ്ത് പരിഹരിക്കാൻ കഴിയുന്നതാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് എസ് ഐ ആറിനെ കുറിച്ചുള്ള സംശയ നിവാരണവും ചർച്ചയും നടന്നു. ചടങ്ങിൽ സൗദി നാഷണൽ കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ ഹുസൈൻ വെട്ടത്തൂരിന് നല്കിക്കൊണ്ട് നിർവഹിച്ചു.
മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തിയ ഖാലിഫ് മാപ്പിള കലാ മേളയിലെ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ചവർക്കുള്ള സമ്മാന ദാനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുഹൈബ് പനങ്ങാങ്ങരയും പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരം റഫീഖ് ഹസ്സൻ വെട്ടത്തൂരും വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റി പുറത്തിറക്കുന്ന 2026 വർഷത്തെ കലണ്ടർ ജില്ലാ വൈസ് പ്രസിഡന്റ് മജീദ് മണ്ണാർമല മണ്ഡലം കമ്മിറ്റി ചെയർമാൻ ഹംസ കാട്ടുപ്പാറക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സുലൈമാൻ വാഫി തെയ്യോട്ടുചിറ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ഖമറുദ്ദീൻ ഏലംകുളം അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബുഷൈർ ചെങ്ങോടൻ സ്വാഗതവും സിദ്ദിഖ് താഴേക്കോട് നന്ദിയും അറിയിച്ചു.



