റിയാദ്– റിയാദിലെ കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം. 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്. ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച ‘ടിഎസ്ടി മെറ്റല്‍സ് കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍’ ആയിരുന്നു ഉദ്ഘാടന പരിപാടി. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാജി റസാഖ് ആമുഖം അവതരിപ്പിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷനായ ചടങ്ങില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ലോഞ്ചിംഗ് വീഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കുടുംബ വേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ വേദിയിൽ സന്നിഹിതരായിരുന്നു.
ടിഎസ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മധുസൂധനന്‍, അനാദി അല്‍ ഹര്‍ബി പ്രതിനിധി പ്രിന്‍സ് തോമസ്, കുദു വൈസ് പ്രസിഡന്റ് ഇമാദ് മുഹമ്മദ് സലിം, റീജിണല്‍ ഡയറക്ടര്‍ അമിത്ത് ജെയിന്‍, ഡിപിഎസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ രജനി ഗുപ്ത, മെസ്‌ട്രോ പിസ്സ ഓപ്പറേഷന്‍ മാനേജര്‍ കെ പി. മഹേഷ്, ക്രിസ്റ്റല്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ബാസില്‍, എംഎആര്‍ പ്രൊജക്റ്റ് പ്രതിനിധി ഷരൂബ്, ഗ്രാന്‍ഡ് ലക്കി റെസ്റ്ററെന്റ് മാനേജിംഗ് ഡയറക്ടര്‍ മന്‍സൂര്‍, ഫ്യുച്ചര്‍ സ്റ്റീല്‍ ക്രാഫ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുകേഷ് കുമാര്‍, ഖ്യു സോള്‍ സൊല്യുഷന്‍ പ്രതിനിധി ലിജു ആന്‍ഡ് റോബിന്‍, റിയാദ് മീഡിയ ഫോറം രക്ഷാധികാരി നസറുദ്ദീന്‍ വി.ജെ, മാധ്യമപ്രവര്‍ത്തകന്‍ നാദര്‍ ഷാ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ഒഐസിസി പ്രസിഡന്റ് സലിം കളക്കര, ഐഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ കുറുമാത്തൂര്‍, എന്‍ ആര്‍ കെ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബഹാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡിസംബറില്‍ കേളി സാഹിത്യോത്സവം എന്ന പേരില്‍ നാട്ടിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് മാധ്യമ സെമിനാര്‍ ഉള്‍പ്പടെ വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.



