റിയാദ് – കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് മുതവ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ മലസ് മാവറിക്‌സ് ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൗദ് യുണൈറ്റഡ് എഫ്സിയോടാണ് മലസ് വിജയം കൈവരിച്ചത്. റിയാദിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്‌സ് ഫോറം എല്ലാ വര്‍ഷവും നടത്തി വരുന്ന ടൂര്‍ണമെന്റാണ് കെ എസ് എല്‍ സൂപ്പര്‍ ലിഗ. നാല് ദിവസമായി നടന്ന രണ്ടാം സീസണ്‍ മത്സരങ്ങളില്‍ ഫോറം അംഗങ്ങളായ നിരവധി കളിക്കാര്‍ മാറ്റുരച്ചു.
മലസ് മാവറിക്ക്‌സ്, രൗദ യുണൈറ്റഡ്, ബത്ഹ ബറ്റാലിയന്‍, സൗത്ത് റിയാദ് യുണൈറ്റഡ് എന്നീ 4 ടീമുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങള്‍. ജേതാക്കള്‍ക്ക് സൂപ്പര്‍ ലിഗയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ എം എ ആര്‍ പ്രോജക്റ്റ്‌സ് പ്രതിനിധികള്‍ ട്രോഫികളും മെഡലുകളും നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഗോള്‍ഡന്‍ ഗ്ലവ്: റമീസ് നൂര്‍ മഹല്‍, ഗോള്‍ഡന്‍ ബൂട്ട്: അബ്ദുല്‍ വാഹിദ്, ഗോള്‍ഡന്‍ ബോള്‍: മുബാഷിര്‍ ഇഖ്ബാല്‍, ബെസ്റ്റ് ഡിഫന്റര്‍: റിയാസ് ഇ എ, മാന്‍ ഓഫ് ദ ഫൈനല്‍: ഹാരിസ് കെ എ ,ഫെയര്‍ പ്ലേ : സൗത്ത് റിയാദ് യുണൈറ്റഡ് ടീം എന്നിവര്‍ കരസ്ഥമാക്കി. ടൂര്‍ണമെന്റിന് കെ ഇ എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി



