റിയാദ് – കസവ് കലാ വേദി കായലരികത്ത് മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു. പ്രവാസി ഗായകന്‍ റൗഫ് തൃശ്ശൂര്‍ മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ പി ഭാസ്‌കരന്‍ മാസ്റ്റര്‍ രാഘവന്‍ മാസ്റ്റര്‍, എം.എസ് ബാബുരാജ്, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, മഹ്ബൂബ്, എല്‍.ആര്‍ ഈശ്വരി, പി. ലീല, പി. സുശീല തുടങ്ങിയ പ്രതിപാധനരായ മലയാള ഗാനശാഖക്ക് നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ലൈവ് ഗാനമേള ആസ്വാദ്യകരമായി.
റിയാദിലെ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. സലീം ചാലിയം അധ്യക്ഷത വഹിച്ചു. മനാഫ് മണ്ണൂര്‍ സ്വാഗതം പറഞ്ഞു. സലീം വി.പി ആനങ്ങാടി, നിസാം കായംകുളം, ഷറഫു തേഞ്ഞിപലം, അബ്ദുല്‍ അസീസ് (ശിഫ അല്‍ ജസീറ), സലീം ബത്തേരി, സലീം ആര്‍ത്തിയില്‍, ആഷിഫ് ആലത്തൂര്‍, റഈസ് എടശേരി, റിയാസ് ബാബു മോങ്ങം, സിദ്ദീഖ് കല്ലൂപറമ്പന്‍, അസ്‌ലം പാലത്ത്, നാസര്‍ കല്ലറ, ഉമ്മര്‍ അമാനത്ത്, ഹമീദ് ജി ഫോര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബനൂജ് പൂക്കോടും പാടം നന്ദി പറഞ്ഞു. കാദര്‍ പൊന്നാനി, മുസമ്മില്‍ എം പി, സഈദ് കല്ലായി, ഷിറാസ് കൊല്ലം, റഷീദ് കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. വോയിസ് ഓഫ് കസവ് ഗായകരായ അമീര്‍ പാലത്തിങ്ങല്‍, അനസ് മാണിയൂര്‍, നിഷാദ് നടുവില്‍, ദില്‍ഷാദ് കൊല്ലം, ഷൗക്കത്ത് പന്നിയങ്കര, രാജി റെജിനോള്‍ഡ്, ജാസ്മിന്‍ കണ്ണൂര്‍, പാത്തു നിസാം, ഇശല്‍ ആഷിഫ്, ഇബ്‌റ ഇബ്രാഹിം, ബീഗം നാസര്‍, കബീര്‍ എടപ്പാള്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.



