റിയാദ്– ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വാസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നേതൃത്വം നല്‍കുന്ന ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ അവബോധം മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, വായനക്കാരനിലും ഉണ്ടാകണം. സിറ്റിസണ്‍ ജേര്‍ണലിസത്തിനും സോഷ്യല്‍ മീഡിയാ ആക്ടിവിസത്തിനും പ്രസക്തിയുളള കാലത്ത് വയോജനങ്ങള്‍ക്കായി നടത്തുന്ന മാധ്യമ പഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയാ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചപ്പോൾ കോഴ്‌സ് ഡയറക്ടര്‍ നസ്‌റുദ്ദീന്‍ വിജെ പാഠ്യപദ്ധതി വിശദീകരിച്ചു. നവാസ് റഷീദ്, സുലൈമാന്‍ ഊരകം, മൈമൂന അബ്ബാസ്, ഇബ്രാഹിം സുബ്ഹാന്‍, അമീര്‍ ഖാന്‍, നൗഫിന സാബു, റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, ജലീല്‍ ആലപ്പുഴ, ഷകീബ് കൊളക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, ബി പ്രദീപ്, ഷജ്‌ന സുബ്ഹാന്‍, വികെകെ അബ്ബാസ്, അഡ്വ. എന്‍പി ജമാല്‍, അഡ്വ. എല്‍ കെ അജിത് എന്നിവർ പ്രസംഗിച്ചു. ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജന. സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.



