ജിദ്ദ: ജിദ്ദ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം എസ്.ഐ.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സിക്രട്ടറി റാഫി ഹുദവി ഉദ്ഘടനം ചെയ്തു. ഹംസ ഫൈസി റാബഖ് അധ്യക്ഷനായിരുന്നു.
പ്രസിഡന്റായി ആലമ്പാടി അബൂബക്കര്‍ ദാരിമി ജിദ്ദയെയും ജനറല്‍ സെക്രട്ടറിയായി ഹംസ ഫൈസി റാബഖിനെയും, ട്രഷററായി ഡോക്ടര്‍ ശഫീഖ് ഹുസൈന് ഹുദവി യാമ്പുവിനെയും തെരഞ്ഞെടുത്തു.
പരീക്ഷ ബോര്‍ഡ് ചെയര്‍മാനായി സല്‍മാനുല്‍ ഫാരിസ് ദാരിമി, വൈസ് ചെയര്‍മാനായി അന്‍വര്‍ ഫൈസി, വൈസ് പ്രസിഡന്റുമാരായി ഉസ്മാന് ദാരിമി മക്ക, മുസ്തഫ ബാഖവി സവാദ് യമാനി, വര്‍ക്കിങ് സെക്രട്ടറിയായി സൈനുദ്ദീന്‍ ഫൈസി ജിദ്ദ, ജോ സെക്രട്ടറിമാരായി ശിഹാബുദ്ദീന് ഫൈസി, സലീം നിസാമി എന്നിവരെയും തെരഞ്ഞെടുത്തു.
എസ്കെഎസ്ബിവി ചെയര്‍മാനായി റാഷിദ് ദാരിമി മദീന, കണ്‍വീനറായി സല്മാന് അന്‍വരി യാമ്പു, ഐടി കോഓര്‍ഡിനേറ്ററായി മുനീര്‍ ഹുദവി, മാനേജ്മെന്റ് സെക്രട്ടറിയായി ജാബിര്‍ നാദാപുരം എന്നിവരെയും യോഗം ചുമതലപ്പെടുത്തി. മൊയ്തീന് കുട്ടി ഫൈസി പ്രാര്‍ത്ഥന നടത്തിയ യോഗത്തില്‍ സൈനുദ്ദീന്‍ ഫൈസി നന്ദി പറഞ്ഞു.