ജിദ്ദ – ജിദ്ദ അടക്കം മക്ക പ്രവിശ്യയില്‍ പെട്ട ഒമ്പതു പ്രദേശങ്ങളില്‍ നാളെ (തിങ്കള്‍) മുതല്‍ ബുധന്‍ വരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിദ്ദ, ബഹ്‌റ, ഖുലൈസ്, റാബിഗ്, മക്ക, അല്‍കാമില്‍, ജുമൂം, ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ നേരിയതോ ഇടത്തരം ശക്തിയിലുള്ളതോ ആയ മഴക്കാണ് സാധ്യത. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



