ജിദ്ദ- ഈ മാസം 18 ന് ജിദ്ദയിലെത്തുന്ന ഷാഫി പറമ്പിലിന് ജിദ്ദ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ റിജിയണൽ കമ്മിറ്റി സ്വീകരണം നൽകും. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഷാഫി പറന്പിൽ ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകും. തിരികെയെത്തുന്ന ഷാഫിക്ക് ജിദ്ദ സീസൺ റസ്റ്റേറന്റിലാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹകീം പാറാക്കൽ അറിയിച്ചു. വൈകുന്നേരം 7.30 നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വീകരണ ശേഷം മക്കയിലേക്ക് തന്നെ മടങ്ങുന്ന ഷാഫി മക്ക ഒ.ഐ.സി.സിയും കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിലും സംബന്ധിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group