ജിദ്ദ – എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കോഴിക്കോട് പാലാട്ട് വീട്ടിൽ പി. പി ഉമർഫാറൂഖ് (74) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജിദ്ദ കാനൂ ട്രാവൽസിൽ ഏറെക്കാലം ജോലി ചെയ്തിരുന്നു. കേരള കലാസാഹിതി സാരഥിയായിരുന്നു. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാളം ന്യൂസ് പത്രത്തിൽ സ്ഥിരം കോളമിസ്റ്റ് ആയിരുന്നു. ഭാര്യ സുബൈദ. മക്കൾ : ഫർഹത്ത്, ഫസീഹ് ( ജിദ്ദ ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



