Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം വെടിവെച്ചിട്ടു ഇറാന്‍ , ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • മേലിൽ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് വേണം; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്
    • ഇസ്രായിലിൽ 24 മണിക്കൂറിനിടെ 179 പേർക്ക് പരിക്ക്
    • മുന്നറിയിപ്പ് ലഭിച്ചാൽ പുറത്തിറങ്ങരുത്, അൽ ഖർജ് ഗവർണറേറ്റിന്റെ അടിയന്തര സന്ദേശം
    • എണ്ണയിൽ നിന്നുള്ള ലാഭത്തേക്കാൾ തനിക്ക് പ്രധാനം ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതാണെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വായനാവസന്തത്തിന് ആവേശകരമായ സമാപനം; ജിദ്ദയിൽ അക്ഷരപ്രേമികളുടെ സംഗമഭൂമിയായി ‘ബുക്ക് ഹറാജ്’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/01/2026 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പുസ്തകത്താളുകളിലെ വിസ്മയങ്ങൾ പ്രവാസി ഹൃദയങ്ങളിലേക്ക് പകർന്നുനൽകി, ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ പ്രൗഢമായി സമാപിച്ചു. ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പുസ്തകമേള, വായനയെ സ്‌നേഹിക്കുന്ന നൂറുകണക്കിന് ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

    വായിച്ചുതീർന്ന പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് കൈമാറാനും, ഏറെ നാളായി തേടിയിരുന്ന കൃതികൾ സ്വന്തമാക്കാനും അവസരമൊരുക്കിയ ‘ബുക്ക് ഹറാജ്’ ജിദ്ദയിലെ പുസ്തകമേളകൾക്ക് പുതിയൊരു മാതൃക തന്നെ സൃഷ്ടിച്ചു. രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പ്രവാസി എഴുത്തുകാരുടെ കൃതികൾ മുതൽ ആത്മകഥകൾ, നോവലുകൾ, കവിതകൾ, കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക് ഗ്രന്ഥങ്ങൾ, മത ഗ്രന്ഥങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരം വായനക്കാർക്കായി ഒരുക്കിയിരുന്നു. പ്രവാസി എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    പ്രശസ്ത മാധ്യമപ്രവർത്തകൻ അഷ്റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

    പ്രശസ്ത മാധ്യമപ്രവർത്തകൻ അഷ്റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിലും വായനയുടെ പ്രസക്തി കുറയുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്‌ക്രീനുകളിൽ നിന്നുള്ള വായനയും കൈയിലെടുത്ത് ഒരു പുസ്തകം വായിക്കുന്ന അനുഭവവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഫോക്കസ് ഇന്റർനാഷണലിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

    ബുക്ക് ഹരാജ് കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവർത്തകൻ വഹീദ് സമാൻ, പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എന്നിവർ ആശംസകൾ നേർന്നു. സാംസ്‌കാരിക-മാധ്യമ രംഗത്തെ അൻപതിലധികം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കമ്മിറ്റി കൺവീനർ റഷാദ് കരുമാര നന്ദി രേഖപ്പെടുത്തി .

    ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയ വിവിധ സ്റ്റാളുകൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വനിതകളുടെയും വിദ്യാർത്ഥിനികളുടെയും കലാപാടവം തെളിയിക്കുന്ന പെയിന്റിംഗുകളും കാലിഗ്രാഫി കൃതികളും പ്രദർശിപ്പിച്ചു. ജിദ്ദ കൊടിമരം, പഴയ ജിദ്ദ നഗരം, വയനാട് ചുരം എന്നിവയെ ആസ്പദമാക്കിയ ചിത്രങ്ങൾ കാഴ്ചക്കാരുടെ പ്രത്യേക പ്രശംസ നേടി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രമുഖരുമായി പ്രിൻസാദ് പാറായി നടത്തിയ ആശയ വിനിമയവും ശ്രദ്ധേയമായി.

    എ.പി.ജെ. അബ്ദുൽ കലാം, വൈക്കം മുഹമ്മദ് ബഷീർ, സ്റ്റീഫൻ ഹോക്കിംഗ്, എസ്.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ സംഭാവനകളും പുസ്തകങ്ങളും പരിചയപ്പെടുത്തിയ ക്യാൻവാസുകളും മേളയ്ക്ക് ഗാംഭീര്യം പകർന്നു. പൗലോ കൊയ്ലോയുടെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ശില്പങ്ങൾ ഏറെ കൗതുകം സൃഷ്ടിച്ചു.

    കാപ്പിക്കുരുവിന്റെ കഥ പറഞ്ഞ ബുക്ക് എ കോഫി പവലിയനും, ഫോട്ടോ ബൂത്തും ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ ഒരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളും പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി. മലയാളികളുടെ പുസ്തകത്തോടുള്ള അടങ്ങാത്ത ആവേശം വിളിച്ചോതുന്ന തിരക്കാണ് ഓരോ സ്റ്റാളുകളിലും അനുഭവപ്പെട്ടത്. വായന സംസ്‌കാരത്തിന്റെ ശക്തമായ പുനരുജ്ജീവനമായാണ് ജിദ്ദയിലെ ‘ബുക്ക് ഹരാജ്’ മാറിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Book Haraj Focus International Jedda Saudi arabia
    Latest News
    പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം വെടിവെച്ചിട്ടു ഇറാന്‍ , ജീവനക്കാര്‍ കൊല്ലപ്പെട്ടു
    13/03/2026
    മേലിൽ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് വേണം; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്
    13/03/2026
    ഇസ്രായിലിൽ 24 മണിക്കൂറിനിടെ 179 പേർക്ക് പരിക്ക്
    13/03/2026
    മുന്നറിയിപ്പ് ലഭിച്ചാൽ പുറത്തിറങ്ങരുത്, അൽ ഖർജ് ഗവർണറേറ്റിന്റെ അടിയന്തര സന്ദേശം
    12/03/2026
    എണ്ണയിൽ നിന്നുള്ള ലാഭത്തേക്കാൾ തനിക്ക് പ്രധാനം ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതാണെന്ന് ട്രംപ്
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version