ജിദ്ദ – കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴ്ഘടകമായ ജെ.ഡി.സി.സി യുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിയുടെ 2026 – 2027 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി ഡോ. സലാഹുദ്ദീൻ പെരിന്തൽമണ്ണയെയും, വൈസ് പ്രസിഡൻ്റായി ഷിയാസ് കാളികാവിനെയും നിയമിച്ചു. ജനറൽ സെക്രട്ടറി സൗബാൻ മോങ്ങം വകുപ്പ് സെക്രട്ടറിമാരായി റിയാസ് തുവൂർ (ദഅവ), ലിനീഷ് M (എഡ്യുക്കേഷൻ), ജിൻഷാദ് അങ്ങാടിപ്പുറം (മീഡിയ & പബ്ലിസിറ്റി), അമ്മാർ N തിരൂർ (ഐടി), മൻഹൽ വെട്ടുപാറ (സോഷ്യൽ വെൽഫെയർ), എന്നിവരെയും ട്രഷററായി റബീബ് കാളികാവിനെയും സെൻട്രൽ കമ്മിറ്റി കൗൺസിൽ മെമ്പർമാരായി ഡോ. അഷ്റഫ്, ആലി കോയ ചാലിയം എന്നിവരെയും തെരഞ്ഞെടുത്തു.15 അംഗ പ്രവർത്തകസമിതിയും രൂപീകരിച്ചു.
അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ മുഹമ്മദ് റഫീഖ് സുല്ലമി ഉൽബോധനം നടത്തി. സെൻറർ കമ്മിറ്റി പ്രതിനിധി റൗനക് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് സംസാരിച്ചു. ഡോ അഷറഫ് സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി സൗബാൻ നന്ദിയും പറഞ്ഞു.



