ജിദ്ദ– ഷറഫിയ്യയിലെ അനസ് ബിൻ മാലിക് സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്വീഫ് മദനി ഉൽഘാടനം ചെയ്തു. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നിർമ്മാണം ആരംഭിച്ച ആസ്ഥാന മന്ദിരം വിസ്ഡം ഹൗസിന്റെ പ്രാധാന്യവും പ്രവർത്തനവും അദ്ദേഹം വിശദീകരിച്ചു.
ഏഴു നിലകളിലായി 1500 പേർക്ക് ഒരേസമയം നമസ്‌കരിക്കാവുന്ന കാർ പാർക്കിംഗ് സൗകര്യത്തോടെയുള്ള പള്ളി, കോൺഫറൻസ് ഹാൾ, പീസ് റേഡിയോ സ്റ്റുഡിയോ, വിവിധ ഘടകങ്ങളുടെ ഓഫീസുകൾ തുടങ്ങി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ മുഴുവൻ പ്രബോധന പ്രവർത്തനങ്ങളുടെയും ആസ്ഥാന കേന്ദ്രമായിരിക്കും വിസ്ഡം ഹൗസ്.
അനസ്ബിൻ മാലിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രവർത്തകരടക്കം നൂറു കണക്കിന് കുടുംബങ്ങൾ സംബന്ധിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് ഉത്‌ബോധനം നടത്തി. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ട് ശരീഫ് ഏലാംകോട്, സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ്, അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി തുടങ്ങിയവർ സംസാരിച്ചു.
ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് സ്വാഗതവും, വൈസ് പ്രസിഡണ്ട് റശീദ് ചേറൂർ നന്ദിയും പറഞ്ഞു.



