Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഇത് അറിവുകളുടെ നിവ്യ, അഥവാ ‘റിയാദ് ജീനിയസ് ‘

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം22/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോക്ടര്‍ ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ് 2024’ന്റെ വിജയിയായ നിവ്യ സിംനേഷ് വീട്ടമ്മയായ കുടുംബിനിയാണ്. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന സുദിനം വീട്ടില്‍ ടികെ ദിനേശന്‍, കെ സുഷമ ദമ്പതികളുടെ മകളായ നിവ്യ സിംനേഷ് കഴിഞ്ഞ എട്ട് വര്‍ഷമായി ജീവിത പങ്കാളിയായ സിംനേഷ് വയനാനൊപ്പം റിയാദിലാണ് താമസം.
    ബിടെക് ബിരുദമുള്ള നിവ്യക്ക്, പി എസ് സി പരീക്ഷക്കായി തയ്യാറെടുക്കുന്നത്തിന്റെ ഭാഗമായി നടത്തിയ നിരവധി റഫറന്‍സുകളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായത്. നാട്ടില്‍ പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു മെഗാ ഷോയില്‍ ആദ്യമായാണ് മാറ്റുരക്കുന്നത്. ഗ്രാന്‍ഡ്മാസ്റ്ററുടെ പരിപാടികള്‍ നിരന്തരം കൗതുകത്തോടെ വീക്ഷിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ ഇത്തരം ഒരു അവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല. കേളി ഈ ഒരു പരിപാടി നടത്തുന്നു എന്നറിഞ്ഞതില്‍ പിന്നെ പങ്കെടുക്കണമെന്ന് നിശ്ചയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞു പോയ നിരവധി മത്സരങ്ങള്‍ വീണ്ടും കാണാന്‍ ശ്രമിച്ചു. ചോദ്യങ്ങളുടെ രീതികള്‍ ഉത്തരത്തിലേക്ക് എത്തുന്നതിനുള്ള അദ്ദേഹത്തിന്റെ വഴികള്‍ എന്നിവ ശ്രദ്ധിച്ചു. അതെല്ലാം മത്സരത്തില്‍ പങ്കെടുക്കുന്നതിന്ന് ആവേശം നല്‍കി.
    ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴും ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുമെന്ന് കരുതിയതല്ലെന്ന് നിവ്യ പറഞ്ഞു. മുന്നൂറിന് മേല്‍ മത്സരാര്‍ഥികളില്‍ നിന്നും ഫൈനലില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഗ്രാന്‍മാസ്റ്റാരോടൊപ്പം മത്സരിക്കാനായി എന്ന സന്തോഷം ഉണ്ടായിരുന്നു. ഫൈനല്‍ റൗണ്ടിന് മുമ്പ് വരെ പിന്നിലായിരുന്നെങ്കിലും അവസാന റൗണ്ടില്‍ മുന്നിലെത്താനായി.
    ജീവിത പങ്കാളിയായ ധര്‍മ്മടം മേലൂര്‍ സ്വദേശി സിംനേഷ് കഴിഞ്ഞ 12 വര്‍ഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപത്തില്‍ ഐടി ആപ്ലിക്കേഷന്‍ മാനേജരായി ജോലി ചെയ്യുന്നു. ദേവാംഗി, സാരംഗി എന്നിവര്‍ മക്കളാണ്. ഏക സഹോദരന്‍ നിപുണ്‍ ദിനേശന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. നിവ്യക്ക് കിട്ടിയ അവാര്‍ഡ് തുകയുടെ ഒരുഭാഗം കേളി നാട്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘ഹൃദയപൂര്‍വം കേളി’ പൊതിച്ചോര്‍ പദ്ധതിയിലേക്കും, ഒരുഭാഗം നാട്ടിലെ വയനശാലക്ക് സംഭാവനയായി നല്‍കുമെന്നും അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025
    പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    06/06/2025
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    06/06/2025
    സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version